(നോവൽ)
ബാലകൃഷ്ണൻ
ചിന്ത പബ്ലിഷേഴ്സ്
വില 140 രൂപ.
മുംബൈ പോലുള്ള മഹാനഗരത്തിൽ ജീവിക്കുമ്പോഴും മലയാള ഭാവന ബാലകൃഷ്ണനിൽ സദാ ഉണർന്നിരിക്കുന്നു. ജീവിതസായാഹ്നവും മനുഷ്യ കാമനകളും മുഖാമുഖം വരുന്ന അവസ്ഥാന്തരത്തെ തികഞ്ഞ ദാര്ശനിക മാനത്തോടെ നോക്കിക്കാണുകയാണീ നോവൽ. മഹാനഗരത്തിലെ തിരക്കേറിയ വീഥികളും കടൽക്കരകളും പാർക്കുകളും സായാഹ്‌ന സൂര്യനും ഇളം കാറ്റും എങ്ങനെയാണ് കഥാപാത്ര രൂപമാർജിക്കുന്നതെന്ന് ബാലകൃഷ്ണൻ ഈ നോവലിലൂടെ കാട്ടിത്തരുന്നു. സരളവും ശക്തവുമാണ് ബാലകൃഷ്ണന്റെ രചനകൾ.