എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ
ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ
പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ
സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി. അച്ഛൻ
ദാമോദരൻ ഇളയത്. അമ്മ ശ്രീദേവി അന്തർജനം. പത്താംക്ലാസുവരെ
കുന്നംകുളം ബോയ്സിലും എരുമപ്പെട്ടി ഗവ. ഹൈസ്കൂളിലും.
പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ.
1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗികജീവി
തം തുടങ്ങിയത്. 82 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട്
ജോലിയെടുത്തു. 83-ൽ ടിക്കറ്റ് എക്സാമിനറായി മദ്രാസിലും സേലത്തും.
85-ൽ പാലക്കാട്ട്. ഇപ്പോൾ പാലക്കാട് കേന്ദ്രീകരിച്ച ജീ
വിതം. ഇടയിൽ മൂന്നരവർഷം ചരക്കുവണ്ടികളുടെ ഗാർഡുമായി
രുന്നു. 1995 മുതൽ പാലക്കാട് ഡിവിഷണൽ ഓഫീസിൽ കൺ
ട്രോളറായി. 2000-ത്തിൽ ഡെപ്യൂട്ടി ചീഫ് കൺട്രോളറായി. 2006
മുതൽ ചീഫ് കൺട്രോളർ. 2016 ജനുവരി 31-ന് എഴുത്തിൽ സജീ
വമാകാൻ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു.
നോവലിസ്റ്റ്, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ.
എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഇദ്ദേഹത്തിന്റേതാണ്.
ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്നാട്ടിൽ
കഴിച്ച രാമകൃഷ്ണന് തമിഴ് സാഹിത്യവുമായി ഗാഢബന്ധമുണ്ട്.
കുന്നംകുളവുമായി ബന്ധപ്പെട്ട് ഒരുപാട് കെട്ടുകഥകളും കേട്ടുകേൾവികളും
ഉണ്ട്. എന്നാൽ ഇട്ടിക്കോര ഒരു കെട്ടിച്ചമയ്ക്കപ്പെ
ട്ട പുരാവൃത്തമായിരുന്നു. ഒരർത്ഥത്തിൽ ഒരുതരം ഞാണിന്മേൽ
ക്കളി. ഇനി നോവലിന് ഭാവിയില്ല, നല്ല നോവലെഴുതാൻ മാത്രം
ബൗദ്ധികശേഷിയുള്ളവർ ഇല്ല എന്നൊക്കെ വിമർശനങ്ങൾ ഉയർ
ന്നുകൊണ്ടിരുന്ന കാലത്താണ് ഇട്ടിക്കോര പുറത്തുവരുന്നതെന്ന്
ടി.ഡി വിശദമാക്കിയിട്ടുണ്ട്. മലയാളം ആ നോവൽ ഏറ്റെടുത്തു.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വിമോചനപ്പോരാട്ട
ത്തിന്റെ മുറിവുകൾ ഉണക്കുന്ന വർത്തമാന ശ്രീലങ്കയിലുമായി
നടക്കുന്ന ചരിത്രവും ഭാവനയും യാഥാർത്ഥ്യവും ഇടകലർന്ന
നോവലാണ്. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി
എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലർത്തി
ഈ നോവലിൽ അവതരിപ്പിക്കുന്നു. വിപ്ലവവും സമാധാനവും
വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന
ഫാസിസത്തിന് മുന്നിൽ നിസ്സഹായരായ ജനതയുടെ ആവിഷ്കാരവും
കൂടിയായിരുന്നു.
ഫാന്റസിയുടെ ലോകത്തെ ആവിഷ്കരിച്ച ആൽഫയാണ് ആദ്യനോവൽ.
ക്ഷോഭാശക്തിയുടെ മലയാള പരിഭാഷ, തമിഴ് മൊഴി
യഴക് അഭിമുഖങ്ങളുടെ സമാഹാരം, തപ്പുതാളങ്ങൾ ചാരുനിവേദിതയുടെ
കൃതിയുടെ പരിഭാഷ എന്നിവയാണ് പ്രധാന കൃതികൾ.
ഇ.കെ. ദിവാകരൻ പോറ്റി അവാർഡ്, നല്ലി ദിശൈ എട്ട് അവാർഡ്,
കോവിലൻ സ്മാരക നോവൽ പുരസ്കാരം, കെ. സുരേന്ദ്രൻ
നോവൽ പുരസ്കാരം, എ.പി. കളയ്ക്കാട് പുരസ്കാരം, വയലാർ
പുരസ്കാരം എന്നീ പ്രധാന പുരസ്കാരങ്ങൾ ടി.ഡിയെ
തേടിയെത്തിയിട്ടുണ്ട്.
കോട്ടയ്ക്കൽ സ്വദേശിനി ആനന്ദവല്ലിയാണ് ഭാര്യ. മകൻ വി
ഷ്ണു രാമകൃഷ്ണൻ മുംബൈ എച്ച്.സി.എല്ലിലാണ്. മകൾ സൂര്യ
എം.ടെക്. വിദ്യാർത്ഥി.
Related tags :