രണ്ടായിരത്തി പതിനാറിലെ കവിതകളിലൂടെ ഒരു സഞ്ചാരം
പുതുകവിതയെ സജീവമാക്കി
നിലനിർത്തുന്ന
തിൽ പി രാമൻ, കെ ആർ
ടോണി, എസ് കലേഷ്,
എസ് കണ്ണൻ, ബി എസ്
രാജീവ്, കളത്തറ
ഗോപൻ, അക്ബർ,
സുജിത് കുമാർ, ബിജു
കാഞ്ഞങ്ങാട്, ജിനേഷ്
മടപ്പള്ളി, രാധാമണി എം
ആർ, ഉഴമലൈക്കൽ
മൊയ്തീൻ എന്നിവരുടെ
കവിതകൾക്ക് പ്രധാന
പങ്കുണ്ട്. അവരുടെ
കവിതകൾ പോയവർഷത്തെ
ശ്രദ്ധേയ കവിതകളിൽ
ഉൾപ്പെടുന്നു. ഇനി
യും അടയാളപ്പെടുത്തേ
ണ്ട നിരവധി മികച്ച
കവിതകൾ രണ്ടായിരത്തി
പതിനാറിൽ
എഴുതപ്പെട്ടിട്ടുണ്ട്.
”ഇതെല്ലാം പറയുന്ന ഞാനാരാണെ
ന്ന് പറഞ്ഞില്ലല്ലോ
ഞാനിവിടെ മരത്തിൽ കഴിയുന്ന
കുരങ്ങാണ്
ആ മകളെവിടെയെന്ന് എനിക്കുമറിയില്ല
മരക്കൊമ്പുകളിൽ ഞാൻ തലകു
ത്തിയാടുന്നു
പല്ലിളിക്കുന്നു
ചൊറിയുന്നു
കൺപീള തിന്നുന്നു
താഴെക്കാണുന്നതെല്ലാം വിളിച്ചു
പറയുന്നു
അതെന്റെ ധർമം
ഓർക്കണം
ധർമചക്രം തിരിയുന്നുണ്ടെപ്പോ
ഴും”
(എസ്. ജോസഫ്, കുരങ്ങുപറഞ്ഞ
കഥ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക
ടോബർ 9, 2016)
രണ്ടായിരത്തി പതിനാറിലെ കവി
തകളിലൂടെ സഞ്ചരിക്കുമ്പോൾ താഴെക്കാണുന്നതെല്ലാം
വിളിച്ചുപറയു
ന്ന ജോസഫ് കവിതയിലെ കുരങ്ങി
നെ കണ്ടെത്തുന്നു. കോഴികളും എലി
കളും പാമ്പും ഒരമ്മയും മകളും കഴിയു
ന്ന ആവാസവ്യവസ്ഥയെക്കൂടി കാണു
ന്നു. കവിതയിലെ അമ്മയുടെ മകളെ
കുറച്ചുകഴിയുമ്പോൾ കാണുന്നില്ല,
കോഴികളെയും. മരത്തിൽ ഇരുന്ന എല്ലാം
കാണുകയും അത് വിളിച്ചുപറയുകയും
ചെയ്യുന്ന കുരങ്ങിനുമറിയില്ല അവർ
എങ്ങോട്ടുപോയെന്ന്. എല്ലാം കാണുന്നവരുടെ
കണ്ണു കെട്ടാൻ കഴിയുന്ന
ചില മാന്ത്രികന്മാർ ഭൂമിയിൽ വിലസു
ന്നുണ്ട്. ഈ തിരിച്ചറിവ് ഒരു വേദനയായി
നമ്മുടെ ഹൃദയത്തിലേക്ക് അരിച്ചി
റങ്ങുകയാണ്.
”ഓടയിൽ പിറന്നവന്
ഓട ഏതു നാട്ടിലായാലെന്തു
സാർ,
തെണ്ടുന്നവന് തെണ്ടെന്ന തെരുവും.
സെൻസസിലും വോട്ടർ ഒട്ടികയി
ലും
പേരില്ലാത്തവന് എന്ത് ഊര്
സാർ?”
(സച്ചിദാനന്ദൻ, തോബാ തേക്സിങ്
2016, മാധ്യമം ആഴ്ചപ്പതിപ്പ്,
2016)
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലേ
ക്കും പാകിസ്ഥാനിലേക്കും മതം നോ
ക്കി രോഗികളെ പറഞ്ഞയയ്ക്കുന്ന
ലാഹോറിലെ ചിത്തരോഗാശുപത്രി
യിലെ അന്തേവാസിയായ ബിഷൻ
സിങ്ങ് നാടേതെന്നു ചോദിക്കുമ്പോൾ
തോബാ തേക്സിങ് എന്നു പറയുമായിരുന്നു.
ഇത് സാദത്ത് ഹസൻ മന്റോയുടെ
പ്രസിദ്ധയമായ ഒരു കഥയാണ്.
2016ൽ ദേശീയതയുടെയും വംശീയതയുടെയും
പേരിൽ ഇന്ത്യയിൽ ജന
ങ്ങൾ ആക്രമിക്കപ്പെടുകയും പീഡിപ്പി
ക്കപ്പെടുകയും ചെയ്തപ്പോൾ സച്ചിദാനന്ദൻ
എന്ന കവിയുടെ ശക്തമായ പ്രതികരണമായി
പുറത്തുവന്ന കവിതയാണിത്.
ദലിതരും ന്യൂനപക്ഷങ്ങളും
ട്രാൻജെന്റേഴ്സും ആദിവാസികളും മനുഷ്യാവകാശപ്രവർത്തകരും
ഭരണകൂടത്താൽ
വേട്ടയാടപ്പെടുന്ന സമകാലിക
സന്ദർഭത്തിൽ ഈ കവിതയുടെ
പ്രസക്തി ചെറുതല്ല. കവിത ആക്ടി
വിസമാകുന്ന അനുഭവമാണ് സച്ചിദാ
ന്ദന്റെ കവിതകൾ വായിക്കുമ്പോൾ ഉ
ണ്ടാവുന്നത്. കാശ്മീരിൽ ആക്രമിക്ക
പ്പെട്ട കുട്ടികൾക്ക് വേണ്ടി എഴുതിയ ‘ഇരുട്ട്’
(മാധ്യമം ആഴിചപ്പതിപ്പ്, ആഗസ്ത്
1, 2016), സമീപകാലത്ത് എഴുതിയ
‘നാല് അജിതമാർ’ (മാതൃഭൂമി ആഴ്ച
പ്പതിപ്പ്) വരെ ഇത്തരത്തിലുള്ള ഇടപെടലുകളായിരുന്നു.
അധീശത്വം സൃഷ്ടിക്കുന്ന
അദൃശ്യതകളെയും ഒറ്റപ്പെ
ടലുകളെയും തിരിച്ചറിയാൻ സച്ചിദാനന്ദൻ
കവിതകൾക്ക് കഴിയുന്നു.
കെ ജി എസ്സിന്റെ ‘കണ്ണൂർ’ മാതൃഭൂമി
ആഴ്ചുപ്പതിപ്പ്, ഒക്ടോബർ 30,
2016) എന്ന കവിത ഇത്തരത്തിൽ ഉയരുന്നില്ല.
കണ്ണൂരിനെക്കുറിച്ചുള്ള പൊതുബോധത്തിന്റെ
മാറ്റൊലികൾ മാത്രമായി
ഈ കവിത മാറുകയാണ്. രാഷ്ട്രീയമായ
സംഘർഷങ്ങളെ നിഷ്പ
ക്ഷതയുടെ പത്രഭാഷണങ്ങൾകൊണ്ട്
ചുരുക്കിക്കെട്ടാൻ കഴിയില്ല. മരിച്ചുവീ
ഴുന്നവരുടെ കണ്ണീരിനോടും വിലാപത്തോടും
പക്ഷം ചേരുകയാണ് കവിത
എന്നത് അതിന്റെ സ്ഥൂലമായ പ്രകടനം
മാത്രമാണ്. സംഘർഷങ്ങളിൽ നി
ന്ന് സംവാദങ്ങളിലേക്ക് കണ്ണൂർ മാത്രമല്ല,
ഏതു ഭൂമികയുടെയും രാഷ്ട്രീയം
സഞ്ചരിക്കണമെന്ന് ഓർമപ്പെടുത്തുകയാണ്
ഇന്നാവശ്യം. അത് നിറവേറ്റു
ന്നതിൽ ഈ കവിത പരാജയപ്പെടുകയാണ്.
ഈ പരാജയം അധീശത
യേയോ ഫാസിസമായി വളരുന്ന വർ
ഗീയതയേയോ ചിലപ്പോൾ സന്തോഷിപ്പിച്ചേക്കാം.
കവിതയെക്കുറിച്ചുള്ള കവിത പി
എൻ ഗോപീകൃഷ്ണൻ (അത്രതന്നെ,
മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 32,
2016) എഴുതിയിട്ടുണ്ട്.
”ഇക്കവിത വില കുറയ്ക്കില്ല
ആധാർകാർഡിനു പകരം നിൽ
ക്കില്ല
…………………..
ഈ കവിത
അതിനെപ്പറ്റി പറയുന്ന
കടലാസ്സിനെക്കൊണ്ട്
അതിന്റെ മരത്തെ
ഒരാന്തലോടെ
ഓർമിപ്പിച്ചേക്കാം
അത്രതന്നെ”
കവിത പ്രയോഗിക-ദൈനംദിന
ജീവിതത്തെ ബലപ്പെടുത്തണമെന്നും
സഹായിക്കണെമന്നുമുള്ള കവിയുടെ
തീവ്രമായ ആഗ്രഹത്തിൽ നിന്നാകാം
ഈ കവിതയുണ്ടായത്. എന്നാൽ സൂ
ക്ഷ്മമായി ശരീരത്തിലും മനസ്സിലും
ഇടപെടുന്നുണ്ടെന്ന ബോദ്ധ്യവും കവി
ക്കുണ്ട്. ടി പി രാജീവന്റെ മരണാനന്ത
രം (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന കവിത
മരിച്ചുപോയവർ തിരിച്ചുവരുമെ
ന്ന് പറയുന്നു. മരിച്ചുപോയവർ തിരി
ച്ചുവരുമെന്ന് നമുക്ക് തോന്നണമെ
ങ്കിൽ നമ്മൾ ജീവിച്ചിരിക്കേണ്ടതുണ്ട്.
ഇങ്ങനെ ജീവിച്ചിരിക്കുന്നവരുടെ സാ
ന്നിദ്ധ്യംതന്നെയാണ് മരിച്ചവരുടെ
സാന്നിദ്ധ്യത്തെയും ബലപ്പെടുത്തുന്ന
ത് എന്നുമാത്രം.
പോയവർഷത്തിലെ കവിതകളി
ലെ ശ്രദ്ധേയമായ വരികളിൽ പ്രിയപ്പെട്ടതായി
തോന്നിയത് റഫീഖ് അഹ
മ്മദിന്റെ ‘മഴപ്പാറ്റകൾ’ (മാതൃഭൂമി ആഴ്
ചപ്പതിപ്പ്, ജനുവരി 3-9, 2016) എന്ന കവിതയിലേതാണ്.
”മഴപ്പാറ്റകൾ ഏതു വംശത്തിൽ
പിറന്നവർ
ശലഭങ്ങൾ തൻ പുഷ്പവംശ
ത്തിൽ, കിളികൾ തൻ
സ്വപ്നവംശത്തിൽ മത്സ്യ ജലവംശത്തിൽ,
വെറും
പുഴുവിൻ മൺവംശത്തിൽ?”
ഈ കവിതയിലൂടെ ഹ്രസ്വജന്മങ്ങ
ളുടെ ഒരു ആന്തരിക ജീവിതത്തിന്റെ
ചിറകടികൾ കേൾക്കാം. തുച്ഛമെന്ന് മനുഷ്യനു
തോന്നുന്ന പലതും ഒന്നാവി
ഷ്കരിക്കാൻ പോലുമാവാതെ മറ
ഞ്ഞുപോകുന്നു. അല്ലെങ്കിൽ അവരുടെ
തീരെച്ചെറിയ ആവിഷ്കാരങ്ങൾ
നമ്മുടെ കണ്ണിനും കേൾവിക്കും അപ്രാപ്യമായിരിക്കാം.
അത് കേൾക്കു
ന്ന/അനുഭവിക്കുന്ന ഒരു ലോകം ഉ
ണ്ടായിരിക്കാം. അതും നമ്മുടെ ദൃശ്യവ
ട്ടത്തിനപ്പുറത്താണല്ലോ.
മാങ്ങാട് രത്നാകരന്റെ ‘രണ്ട് അമേരിക്കൻ
യാത്രകൾ’ (മാധ്യമം ആഴ്ച
പ്പതിപ്പ്, ലക്കം 979, 2016), ഷിറാസ് അലിയുടെ
‘കാപാലികം’ (കലാകൗമുദി,
മാർച്ച് 6, 2016), ജോർജ് ജോസഫ് കെയുടെ
‘വീട്’ (മാധ്യമം ആഴ്ചപ്പതിപ്പ്, ല
ക്കം 970, 2016) എന്നീകവിതകൾ പുതി
യ വായനാനുഭവം നല്കി.
വിജയലക്ഷ്മിയുടെ ‘മറുലോകം’
(മാതൃഭൂമി ആഴ്ചപ്പതിപ്പ്,ഡിസംബർ
13-19, 2016) എന്ന കവിതയിൽ ‘പനി
യാലാകെ ചുട്ട നാട്ടുപട്ടിയെ’ വീണ്ടെടു
ക്കാനുള്ള ശ്രമങ്ങളാണ്. തെരുവുനായെ
ശുശ്രൂഷിക്കുന്ന മനുഷ്യൻ സഹജീ
വിസ്നേഹത്തിന്റെ പ്രതീകമായി മാറു
ന്നു. ‘ആ മഹാപ്രസ്ഥാനത്തിൽ ആരു
കുക്കരം? മർത്ത്യൻ? ആരതിൽ മ
ഹാൻ? ആരു പേടിപിടിച്ചുള്ളോൻ?
കേമൻ?’ എന്ന ചോദ്യമുയർത്തി കവി
ത അവസാനിക്കുന്നു.
ശാന്തി ജയകുമാറിന്റെ ‘എലികൾ’
(കലാകൗമുദി, നവംബർ 13, 2016) എ
ന്ന കവിത പൊളിറ്റിക്കൽ കവിതയുടെ
സൗന്ദര്യവും ശക്തിയും അനുഭവിപ്പി
ക്കുന്നു. എലികൾ ഇവിടെ എലികൾ
മാത്രമല്ല. കീഴാളരായ മനുഷ്യരോടു
ള്ള ഒരു സാദൃശ്യപ്പെടൽ എലികളിലു
ണ്ട്. വിജില ചിറപ്പാടിന്റെ ‘ഒറ്റ നില്പി
ലെഴുതിയവ’ (സമകാലിക മലയാളം
വാരിക) എന്ന കവിതയിലും ഇത്തര
ത്തിലുള്ള രാഷ്ട്രീയ ഊർജം പ്രസരി
ക്കുന്നുണ്ട്. ജീതത്തിന്റെ ഭൂരിഭാഗവും
അടുക്കളയിൽ ചെലവഴിക്കേണ്ടിവരു
ന്ന സ്ത്രീകളുടെ കർതൃത്വത്തെയാണ്
ഈ കവിത അടയാളപ്പെടുത്തുന്നത്.
കലവുമായി വരുന്ന പെണ്ണങ്ങളുടെവരികൾ
എന്ന പി ടി ബിനുവിന്റെ കവി
തയും സ്ത്രീകർതൃത്വത്തിന്റെ അടയാളങ്ങൾ
പേറുന്നുണ്ട്. ‘തിരിച്ചുപോരുമ്പോൾ
കൊല്ലികളിൽനിന്ന് വെള്ളം
നിറച്ച കലങ്ങളുമായി വരുന്ന പെണ്ണു
ങ്ങളുടെ വരികൾ കവിതയിലെഴുതി’
എന്ന് ബിനു എഴുതുമ്പോൾ ജലം തേടിപ്പോകുന്ന
കീഴാളരായ സ്ത്രീകളുടെ
ജീവിതത്തിന് കർതൃത്വപദവി നൽകുകയാണ്
ചെയ്യുന്നത്.
ശരീരം കൊണ്ടുള്ള ഉമ്മകളേ
ക്കാൾ തീക്ഷ്ണമാണ് ഹൃദയം കൊ
ണ്ടുള്ള ഉമ്മകളെന്ന് വിശ്വസിപ്പിക്കാൻ
‘ഹൃദയം കൊണ്ടൊരുമ്മ’ (ഭാഷാ പോഷിണി,
മാർച്ച് 2016) എന്ന കവിതയി
ലൂടെ പി കെ പാറക്കടവിന് സാധിച്ചു.
സി പി അബൂബക്കറിന്റെ ‘ഏഴുനാളുകൾ’
എന്ന കവിത (ദേശാഭിമാനി വാരിക,
നവംബർ 2016) പോയവർഷത്തെ
മികച്ചൊരു പൊളിറ്റിക്കൽ കവി
തയായിരുന്നു. എം എസ് ബനേഷി
ന്റെ പാവക്കൂത്ത് (മാധ്യമം ആഴ്ചപ്പതി
പ്പ്, ലക്കം-978, 2016) കവിതയുടെ പദ്യ
വഴികളെയും കാല്പനിക ഉപരിപ്ലവതകളെയും
പദ്യകവിതകൊണ്ടുതന്നെ
പ്രതിരോധിക്കുകയാണ്. എം ആർ രേണുകുമാറിന്റെ
കൊതിയൻ, ബിലു സി
പത്മിനി നാരായണന്റെ പുലപ്പങ്ക്,
എൽ തോമസുകുട്ടിയുടെ എല്ല്, സ
ന്ധ്യ ഇ യുടെ വെറുതെ ചിലപ്പോൾ
ശൈലന്റെ ദളിതം, സെബാസ്റ്റ്യന്റെ തി
രുത്ത് എന്നീകവിതകൾ മലയാള കാവ്യപരിസരത്തെ
കൂടുതൽ സജീവമാ
ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
പുതുകവിതയെ സജീവമാക്കി നി
ലനിർത്തുന്നതിൽ പി രാമൻ, കെ ആർ
ടോണി, എസ് കലേഷ്, എസ് കണ്ണൻ,
ബി എസ് രാജീവ്, കളത്തറ ഗോപൻ,
അക്ബർ, സുജിത് കുമാർ, ബിജു കാ
ഞ്ഞങ്ങാട്, ജിനേഷ് മടപ്പള്ളി, രാധാമണി
എം ആർ, ഉഴമലൈക്കൽ മൊയ്തീൻ
എന്നിവരുടെ കവിതകൾക്ക് പ്രധാന
പങ്കുണ്ട്. അവരുടെ കവിതകൾ
പോയവർഷത്തെ ശ്രദ്ധേയ കവിതകളിൽ
ഉൾപ്പെടുന്നു. ഇനിയും അടയാളപ്പെടുത്തേണ്ട
നിരവധി മികച്ച കവിതകൾ
രണ്ടായിരത്തി പതിനാറിൽ എഴുതപ്പെട്ടിട്ടുണ്ട്.
ആ കവിതകളെക്കുറി
ച്ചും കവികളെക്കുറിച്ചും പരാമർശിച്ചി
ല്ല എന്നത് ഈ അന്വേഷണത്തിന്റെ
സാങ്കേതികമായ പരിമിതിയാണെന്ന
തിരിച്ചറിവുകൂടി പങ്കുവയ്ക്കുകയാ
ണ്.
പുതിയ കാലം കവിതയുടെയും
സാഹിത്യത്തിന്റെയും പുതിയ വാതി
ലുകൾ തുറന്നിടുമെന്നുതന്നെയാണ്
വിശ്വാസം.