ജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം ഇതൊക്കെ
ഇന്ത്യൻ ഭരണഘടനയുടെ പ്രഖ്യാപിത നയങ്ങളാണല്ലോ?
അപ്പോൾ ഇതിനൊക്കെ അനുസൃതമായി വേണം കോടതിവിധി
കൾ ഉണ്ടാകേണ്ടത്. നിയമനിർവഹണവും അതുപോലെതന്നെ
യായിരിക്കണം. എന്നാൽ കോടതിവിധികൾ ചിലപ്പോഴെങ്കിലും
ഭരണഘടനയുടെ പരിധി വിട്ട് പോകുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
അതുപോലെതന്നെ നിയമാനുസൃതമുണ്ടാകുന്ന കോടതി
വിധികൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന നിയമനിർമാണസഭയും
(സർക്കാർ) നിയമ നിർവഹണ ഘടകവും പലപ്പോഴും
പ്രതിക്കൂട്ടിലാകുന്നുണ്ട്. അങ്ങനെ നിയമനിർമാണം (ലെജിസ്ലേച്ച
ർ), ഭരണനിർവഹണം (എക്‌സിക്യൂട്ടീവ്), നീതിന്യായം (ജുഡീഷ്യ
ൽ) എന്നീ മൂന്നു ഘടകങ്ങളും പലപ്പോഴും യോജിച്ചുപോകാതെ
വരുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. പ്രധാനപ്പെട്ട ഉദാഹരണ
ങ്ങൾ മാത്രം ഇവിടെ കുറിക്കുകയാണ്.
ഇന്ത്യാചരിത്രത്തിലെ വളരെയേറെ ശ്രദ്ധേയമായ ഒരു കോടതിവിധിയായിരുന്നു
‘അയോധ്യ’യെ സംബന്ധിച്ച് ഉണ്ടായത്.
എന്നാൽ ഈ വിധി ഒരു പരിധിവരെ വിശ്വാസത്തിന്റെയും മിത്തുകളുടെയും
ഇതിഹാസങ്ങളുടെയും കൂടി അടിസ്ഥാനത്തിലാണ്
നടന്നത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഇന്ത്യയിലെ ഓരോ മതവിഭാഗങ്ങളുടെയും
വിശ്വാസപ്രമാണങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും
അനുസൃതമായി വിധിയുണ്ടാക്കുക എന്നതല്ല കോടതിയുടെ
കടമ. മതത്തിന്റെ സമ്മർദം ഇന്ന് ഇന്ത്യൻ നീതിന്യായ
വ്യവസ്ഥയെ ഏറെ സ്വാധീനിക്കുന്നുണ്ട്.
മതസമ്മർദം പലപ്പോഴും നിയമനിർവഹണത്തിന് തടസ്സം
സൃഷ്ടിക്കുന്നുണ്ട്. അതിനു പറ്റിയ ഉദാഹരണം ഷബാനു ബീഗ
ത്തിന്റെ ജീവനാംശത്തിനു വേണ്ടിയുണ്ടായ കേസായിരുന്നു.
ഇവിടെ ബീഗത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ വരെ
വിധിയുണ്ടായി. എന്നാൽ കോടതിവിധിക്കെതിരെ യാഥാസ്ഥി
തിക മതസ്ഥർ ഇളകിമറിഞ്ഞു. അതിശക്തമായ മതസമ്മർദത്തെ
തുടർന്ന് ഷബാനു ബീഗം എന്ന 69കാരി തനിക്ക് അനുവദിച്ചുകി
ട്ടിയ ജീവനാംശത്തെ സംബന്ധിച്ച നിയമാനുകൂല്യങ്ങൾ നിരാകരിക്കുവാൻ
നിർബന്ധിതയായി. ഇതൊന്നും കൂടാതെ മതഭീഷണിക്കു
വഴങ്ങി സർക്കാർതന്നെ അബലകളായ സ്ര്തീകളുടെ അവകാശങ്ങൾ
മറികടക്കുന്നതിനുവേണ്ടി ഒരു മുസ്ലിം വനിതാബില്ലു
കൊണ്ടുവന്ന് പാസാക്കിയെടുക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യൻ
പാർലമെന്റിൽ സെക്യുലറിസം പരാജയപ്പെട്ടപ്പോൾ ജനാധിപത്യം
വിജയിച്ചു.
സാമുദായിക വിഷയങ്ങളിലുണ്ടാകുന്ന കേസുകളിൽ കോടതി
നിയമമല്ല, മതനിയമമാണ് നടപ്പിലാക്കേണ്ടതെന്ന ഒരു അവകാശവാദം
അടുത്ത വർഷങ്ങളിൽ ചെന്നൈ ഹൈക്കോടതിയിൽ
അരങ്ങേറി. മൈലാപ്പൂർ മദ്രാസ് ആർച്ച് ബിഷപ് 14 ലക്ഷം രൂപ
ഗണേഷ് അയ്യർ എന്ന ഒരു ചരിത്രകാരന് ഇന്ത്യയിലെ ക്രൈസ്തവരുടെ
ഉത്ഭവത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുവേണ്ടി
കൊടുക്കുകയുണ്ടായി. ഇതോടനുബന്ധിച്ച്, സഭാസ്വത്തുക്കൾ
ദുരുപയോഗം ചെയ്തു എന്നു കാണിച്ച് കത്തോലിക്കസഭാവിശ്വാസി
കളായ രണ്ടുപേർ ഹൈക്കോടതിയിൽ കേസു സമർപ്പിച്ചു.
എന്നാൽ ആർച്ച് ബിഷപ് തന്റെ പത്രികയിൽ, കത്തോലിക്കർ
എന്ന നിലയിൽ പരാതിക്കാർക്കെന്തെങ്കിലും പറയുവാനുണ്ടെ
ങ്കിൽ അത് മദ്രാസിലെ സഭാകോടതിയിലാണ് പറയേണ്ടതെന്നും
വാദിച്ചു. പരാതിക്കാർ അങ്ങനെ ചെയ്യാതിരുന്നതിനാലും, തന്റെ
അനുവാദം കൂടാതെ കോടതിയിൽ കേസു കൊടുത്തതിനാലും
പരാതിക്കാർ കത്തോലിക്കർ അല്ലാതായിത്തീർന്നെന്നും പറഞ്ഞു.
സഭാസ്വത്തുക്കൾ ഭരിക്കുന്നതിന് തനിക്ക് സമഗ്രാനുവാദമുണ്ടെന്നും
അവകാശപ്പെട്ടു. ഈ കേസിലെ വിധിയിൽ ഇങ്ങനെ
പ്രസ്താവിച്ചു. ‘ട്രസ്റ്റ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബ
ന്ധിച്ചുള്ള ആർച്ച് ബിഷപ്പിന്റെ അവകാശവാദം ഞെട്ടിപ്പിക്കു
ന്നതും ഇത്തരം അവകാശവാദങ്ങൾ രാജ്യത്തിന്റെ സാംസ്‌കാരിക
ചൈതന്യത്തിന് അന്യവുമാണ്. കാനോൻ നിയമമനുസരിച്ച് പള്ളി
സ്വത്തുക്കൾ ഭരിക്കുവാനുള്ള ബിഷപ്പിന്റെ അവകാശവാദത്തെ
പരാമർശിച്ച് ആ നിലപാട് ഇത്തരം സ്വത്തുക്കളുടെ ശരിയായ ഭരണത്തിനുള്ള
ഉചിതമായ നിയമനിർമാണത്തിന്റെ ആവശ്യകതയി
ലേക്ക് വിരൽ ചൂണ്ടുന്നതായും’ ജഡ്ജി പറഞ്ഞു. മതേതര ജനാധിപത്യം
നിലനിൽക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പ്രത്യേകം
പ്രത്യേകം മതനിയമങ്ങൾ ഓരോ മതക്കാർക്കും വേണ്ടി നടപ്പാക്ക
ണമെന്ന ആഗ്രഹംതന്നെ ഒരു ഡെമോക്രാറ്റിക് ചിന്തയിൽ തരംതാണതുതന്നെയാണ്.
അതുകൊണ്ട് മനുസ്മൃതി, ശരിഅത്ത്,
കാനോൻ നിയമം ഇതൊക്കെ പൊതുസമൂഹത്തിലോ സമുദായ
ങ്ങളിൽതന്നെയോ നടപ്പാക്കണമെന്നു പറയുന്നതുതന്നെ ബാലി
ശമാണ്. അതുകൊണ്ട് ഇവിടെ മതവിശ്വാസങ്ങളും അതോടനുബ
ന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളുമൊഴിച്ചുള്ള എല്ലാ കാര്യങ്ങ
ൾക്കും ഭരണഘടന ആർട്ടിക്കിൾ 44 പ്രകാരം പൊതുസിവിൽ
കോഡുണ്ടാകണം. ഇല്ലെങ്കിൽ 65 വർഷം പഴക്കമുള്ള കേസുകളുടെ
എണ്ണം കൂടിക്കൊണ്ടേയിരിക്കും.
നിയമത്തിന്റെ തലനാരിഴ കീറി വ്യാഖ്യാനിച്ചുവരുമ്പോൾ നിയമത്തിന്റെ
ശരികൾ ചിലപ്പോഴെങ്കിലും സാമൂഹ്യനീതിക്കു നിര
ക്കാതെ വരുകയോ, അങ്ങനെ സമൂഹത്തിനു തോന്നുകയോ
ചെയ്യുമ്പോൾ സമൂഹത്തിൽ നിയന്ത്രണാതീതമായി വൈകാരികപ്രശ്‌നങ്ങൾ
ഉണ്ടായെന്നുവരാം. അങ്ങനെ വരുന്ന പ്രശ്‌നങ്ങളാണ്
കോടതിക്കു പുറത്ത് ജനപ്രതിനിധികൾ ഒത്തുതീർപ്പിലൂടെയും
അനുരഞ്ജനത്തിൽ കൂടിയും തീർപ്പാക്കേണ്ടത്. ഈ അഭിപ്രായം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ശർമതന്നെയാണ് ആദ്യ
മായി അഭിപ്രായപ്പെട്ടത്. പ്രായോഗികമായി നോക്കുമ്പോൾ ഇത്
അംഗീകരിക്കാവുന്ന ഒരഭിപ്രായമാണ്. കാരണം അപൂർവം ചില
സന്ദർഭങ്ങളിലെങ്കിലും വന്നേക്കാവുന്ന വലിയ വലിയ കലാപ
ങ്ങളും രക്തചൊരിച്ചിലും ഒഴിവാക്കുവാൻ ഈ നയങ്ങൾതന്നെ
വേണ്ടിവരും. നിയമം മനുഷ്യനുവേണ്ടിയാണ്. അല്ലാതെ മനുഷ്യൻ
നിയമത്തിനുവേണ്ടിയല്ല എന്ന തത്വമാണ് ഇവിടെ അംഗീകരിക്കേ
ണ്ടത്. പിന്നെ ജനപ്രതിനിധികൾ തമ്മിലുള്ള ഒത്തുതീർപ്പുകളാകുമ്പോൾ
ജനാധിപത്യസ്വഭാവം ഇവിടെ നിലനിൽക്കുകയും
ചെയ്യും. ഈ രീതികൾ ഒരു സ്ഥിരം പരിപാടിയാകാൻ പാടില്ല. ജനപ്രതിനിധിസഭകൾ
ഇതൊക്കെ പഠിച്ച് തീരുമാനമെടുക്കണം. അപൂ
ർവത്തിൽ അപൂർവമായി നടക്കേണ്ട കാര്യങ്ങളാണിതൊക്കെ.
അയോധ്യ കേസിലെ വിധിയിലും ഷബാനു ബീഗം കേസിൽ
പുതിയ നിയമം കൊണ്ടുവന്നതിലും പ്രത്യക്ഷമായോ പരോക്ഷ
മായോ ശക്തമായ മതസമ്മർദങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിടത്ത് മതവിശ്വാസങ്ങളെ
പ്രീണിപ്പിച്ചെങ്കിൽ, മറ്റൊരിടത്ത് സമ്മർദങ്ങൾക്കു
വഴങ്ങി നിലവിലുള്ള നിയമത്തെ മറികടക്കുവാൻ പുതിയ നിയമംതന്നെ
കൊണ്ടുവന്നു. മദ്രാസ് ഹൈക്കോടതി വിധി നിയമാനുസൃതമായിരുന്നു.
എങ്കിലും മതസമുദായങ്ങളിലെ നിയമപ്രശ്‌നങ്ങൾ
തീർക്കുവാൻ മതനിയമങ്ങളെ അനുവദിക്കണമെന്ന ഒരവകാശവാദം
കോടതിയിൽ ഉന്നയിക്കപ്പെട്ടു. ജുഡീഷ്യറിയിൽപോലും മതനിയമത്തിന്റെ
സ്വാധീനമുണ്ടാക്കുവാനുള്ള ശ്രമമായിട്ടുവേണം
ഇതിനെ കാണാൻ.
മതവും രാഷ്ട്രീയവും തമ്മിൽതമ്മിൽ യോജിച്ചുള്ള ഒരു
പരസ്പര സഹായ സഹകരണ പ്രസ്ഥാനമാണ്. ‘മതരാഷ്ട്രീയം’
2013 ടയറധഫ ബടളളണറ 8 4
ഇന്ന് മതേതരത്വം നേരിടുന്ന മറ്റൊരു ഭീഷണിയാണ്. തത്വാധി
ഷ്ഠിത രാഷ്ട്രീയത്തിനു പകരം അവസര രാഷ്ട്രീയവും ആത്മീയതയ്ക്കു
പകരം കപട ആത്മീയതയും രൂപപ്പെട്ടുവരുന്ന ഇന്നത്തെ
സാമൂഹ്യപരിത:സ്ഥിതിയിൽ ഇതൊക്കെ ജനാധിപത്യത്തിനും
മതേതരത്വത്തിനും ഭീഷണിയാവുകയാണ്. ഇങ്ങനെയുള്ള മതതാ
ൽപര്യങ്ങളും രാഷ്ട്രീയതാൽപര്യങ്ങളും കൂടി താത്കാലിക ലാഭ
ത്തിനുവേണ്ടി തട്ടിക്കൂട്ടുന്ന ആത്മാർത്ഥതയില്ലാത്ത മതരാഷ്ട്രീയ
കൂട്ടുകെട്ട് ഇന്ന് സമൂഹത്തിൽ ഏറെ ശക്തി പ്രാപിച്ചുവരുന്നുണ്ട്.
ഈ പ്രവണതയെ അതിന്റെ ഗൗരവത്തിൽതന്നെ കാണേണ്ടിയി
രിക്കുന്നു. കാരണം ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും
വലിയ ശാപം വർഗീയതയും വംശീയതയും അതിനോടനുബന്ധി
ച്ചുണ്ടാകുന്ന തീവ്രവാദ പ്രവർത്തനങ്ങളുമാണ്.
ജാതി, മതം, ആചാരാനുഷ്ഠാനങ്ങൾ, പ്രാദേശികം, ഭാഷ തുട
ങ്ങിയ ഏറെ വൈവിധ്യങ്ങളുള്ള ഒരു വലിയ രാജ്യമാണല്ലോ ഇന്ത്യ.
അതുകൊണ്ടുതന്നെ പ്രത്യേകം പ്രത്യേകം താൽപര്യങ്ങളുമുണ്ടാകാം.
വിഘടനവാദികൾ, മതതീവ്രവാദികൾ, ജാതിരാഷ്ട്രീയക്കാ
ർ, ഇവർക്കൊക്കെ അവസരങ്ങളുമുണ്ടാകുന്നു. ഇന്ത്യൻ ജനാധി
പത്യത്തിനും മതേതരത്വത്തിനും നേരെയുള്ള ഒരു വലിയ ഭീഷണി
തന്നെയാണിത്. ഇതിനെ നേരിടാൻ ഇന്ത്യൻ ഭരണഘടനയുടെ
വ്യാഖ്യാതാക്കളും നിയമനിർമാതാക്കളായ സർക്കാരും നീതിനിർ
വഹണം നടത്തുന്ന എക്‌സിക്യൂട്ടീവ് ഘടകങ്ങളും പരസ്പരധാരണയോടും
യോജിപ്പോടും കൂടി ജനാധിപത്യ സംരക്ഷകരായി ഒന്നി
ച്ചുപ്രവർത്തിക്കണം. നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം
ഇവിടുത്തെ മതനിയമങ്ങളും സാമുദായിക പ്രവ
ർത്തനങ്ങളും. ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’
എന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശം രാഷ്ട്രീയത്തിലും ബാധകമാകട്ടെ.
രാഷ്ട്രീയമേതായാലും അതിൽ ജനാധിപത്യവും മതേതരത്വവും
സോഷ്യലിസവും ഉണ്ടായിരിക്കണം. ഈ അടിസ്ഥാന
മാനിഫെസ്റ്റോ ആയിരിക്കണം നമ്മുടെ രാജ്യത്തെ നയിക്കുകയും
ഭരിക്കുകയും ചെയ്യേണ്ടത്. അതിന് എല്ലാതരത്തിലുമുള്ള വിഭാഗീയ
ചിന്താഗതികൾക്കും അതീതമായി ചിന്തിക്കുന്ന ഒരു സമൂഹമായിരിക്കണം
നമ്മുടേത്. നേരത്തെ സൂചിപ്പിച്ചതുപോലെ വളരെയേറെ
വൈവിധ്യങ്ങളുള്ള ഈ രാജ്യത്ത് മതവിശ്വാസികൾ വളരെ
കരുതലോടെയും സംയമനത്തോടും കൂടി ജീവിക്കണം. നമ്മുടെ
മഹാത്മജിയുടെ പഠനങ്ങൾ ഇവിടെ പ്രാവർത്തികമാക്കണം.
അതായത് മതസഹിഷ്ണുതയും മതസൗഹാർദവും എല്ലാതര
ത്തിലുമുള്ള വിഭാഗീയ ചിന്താഗതികൾക്കും അതീതമായി ചിന്തി
ക്കുന്ന ഒരു സിദ്ധാന്തമായിരിക്കട്ടെ. നമ്മുടെ രാഷ്ട്രീയത്തെ സംബ
ന്ധിച്ച അടിസ്ഥാന പ്രമാണങ്ങൾ. ഇതിനു മാത്രമേ ഒരു മതേതര
ജനാധിപത്യ രാജ്യത്തിന് രൂപം കൊടുക്കാൻ പറ്റൂ. ഇതിനു ഭംഗം
വന്നാലുണ്ടാകുന്ന അപകടങ്ങൾ എന്താണെന്ന് ഇന്ത്യൻ ജനത
പലതവണ അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണല്ലോ? അതുകൊണ്ട്
ഓരോ മതവിശ്വാസികളും സംയമനം പാലിക്കുകയും ഇതി
നൊക്കെ വിരുദ്ധമായി വരുന്ന ശക്തികളെ നിയമംകൊണ്ടുതന്നെ
നിയന്ത്രിക്കുന്നതിനുള്ള പിന്തുണ ബന്ധപ്പെട്ട അധികാരികൾക്കു
കൊടുക്കുക. പിന്നെ എന്തെല്ലാം നിയമങ്ങൾ ഉണ്ടായാലും
ഇന്ത്യൻ ജനതയിൽ ശക്തമായ മതേതരസ്വഭാവം വളർന്നുവന്നെ
ങ്കിൽ മാത്രമേ മതനിയമങ്ങളെയും സാമുദായിക ശക്തികളെയും
രാജ്യനിയമത്തിന് നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളൂ.