ശരീരത്തിൽനിന്നും പുറത്തുവന്ന എന്റെ ആദ്യ
ത്തെ അനുഭവം, ഒരു മര
ത്തിൽനിന്ന് താഴെ വീണ സംഭവമാണ്.
ജബൽപൂർ സർവകലാശാലയ്
ക്കു പിന്നിലുള്ള ഒരു സ്ഥലമാണ് ഞാൻ
അക്കാലത്ത് ധ്യാനത്തിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്.
മനോഹരമായ
ഒരു കുന്നും ഉയരം കൂടിയ മൂന്നു മാവുവൃക്ഷങ്ങളും
അവിടെ ഉണ്ടായിരുന്നു.
ഒരു മരത്തിനു കീഴെ ഇരുന്ന് ഞാൻ
ധ്യാനിക്കുമായിരുന്നു. മരക്കൊമ്പിൽ
ഇരിക്കുന്നതായി ഒരുനാൾ പൊടുന്ന
നെ എനിക്കു കാണാൻ കഴിഞ്ഞു. അതേ
സമയം, എന്റെ ശരീരം താഴെ വീഴു
ന്നതായും, നിലത്തു കിടക്കുന്നതായും
തോന്നി. ആ ശരീരത്തിൽ വീണ്ടും പ്രവേശിക്കേണ്ടത്
എങ്ങനെയാണെന്ന്
ഒരു നിമിഷനേരത്തേക്ക് എനിക്ക് അറിയാമായിരുന്നില്ല.
ആശ്ചര്യകരമെന്നു പറയട്ടെ, അടു
ത്തുള്ള ഗ്രാമത്തിൽനിന്ന് സർവകലാശാലയിലേക്ക്
പാൽ കൊണ്ടുവരികയായിരുന്ന
ഒരു സ്ത്രീ, താഴെ വീണുകി
ടക്കുന്ന എന്റെ ശരീരം കാണുകയും എന്റെ
അരികിലേക്കു വരികയും ചെയ്തു.
അവർ എന്റെ മൂന്നാംകണ്ണിൽ സ്പർശിച്ച്
അമർത്തി തുടച്ചു. ബാഹ്യശരീരം
ആന്തരിക ശരീരത്തിൽനിന്നും
വേർപെട്ടാൽ, കണ്ണുകൾക്കിടയിലുള്ള
ഒരു സവിശേഷസ്ഥാനത്ത് നിങ്ങൾ തുടയ്ക്കുകയാണെങ്കിൽ,
മൂന്നാംകണ്ണ്
കാണാനാകുമെന്ന് ആ സ്ത്രീകേട്ടറി
ഞ്ഞിട്ടുണ്ടാകും. അവർ എന്റെ നെറ്റി
യിന്മേൽ തലോടുന്നതു കാണാൻ എനിക്കു
കഴിഞ്ഞില്ല. അടുത്ത നിമിഷം
ഞാൻ കണ്ണ് തുറക്കുകയും, അവർക്ക്
നന്ദി പറയുകയും ചെയ്തു. ഇത്തരമൊരു
കർമം ചെയ്യുവാൻ അവർക്കു
സാധിച്ച തിനെക്കുറിച്ച് ഞാൻ ആരാ
ഞ്ഞു. പക്ഷേ, അവർക്ക് അതേക്കുറിച്ച്
കേട്ടറിവേയുള്ളൂ. കുഗ്രാമത്തിൽ പാർ
ക്കുന്ന സ്ത്രീയാണല്ലോ അവർ. എ
ന്നാൽ, ഒരാൾക്ക് ഉപേക്ഷിക്കുവാനും
തിരിച്ചെത്താനുമുള്ള സ്ഥലമാണ് ആ
മൂന്നാംകണ്ണ് എന്ന സ്വാഭാവികമായ
ആശയം അവർ പങ്കിട്ടു.
നെറ്റിത്തടത്തിലുള്ള ആ സ്ഥാനത്തെ
‘മൂന്നാംകണ്ണ്’ എന്നാണ് യോഗശാസ്ത്രത്തിൽ
വിളിക്കുന്നത്. ഒരു സവിശേഷാനുഭവമാണത്.
നിങ്ങൾ ഈ
ശരീരമല്ല (അഥവാ, നിങ്ങൾ സൂക്ഷ്മശരീരിയാണ്)
എന്നു തെളിയിക്കുവാൻ
നിങ്ങൾക്കു വാദിച്ചു ജയിക്കേണ്ട കാര്യ
മൊന്നുമില്ല. ഈ ശരീരത്തിനുള്ളിൽ മറ്റൊരു
ശരീരം ഒളിഞ്ഞിരിക്കുന്നു, ഈ
ഹൃദയത്തിനു പിറകിൽ മറ്റൊരു ഹൃദയം
സ്പന്ദിക്കുന്നു. ഇക്കാര്യം വൈദ്യ
ശാസ്ത്രം ഒരുനാൾ കണ്ടെത്തിയെന്നുവരും.
അത് അവിടെത്തന്നെയാണെ
ന്ന് തപസ്വികൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
വെറുതേ ധ്യാനിക്കുക. നിങ്ങളുടെ
ശരീരം അവിടെ ശയിക്കുന്നുവെന്നു വി
ചാരിക്കുക. ചൈതന്യം നിങ്ങളുടെ നെ
റ്റിയിൽനിന്ന് മുകളിലേക്കു കയറുക
യാണെന്നും, അത് വായുവിൽ വട്ടമിട്ടുപറക്കുകയാണെന്നും,
നിങ്ങൾക്ക് അതിലൂടെ
അകത്തേക്കും പുറത്തേക്കും
കടക്കാനാകുമെന്നും ഓർക്കുക. ഈ
അനുഭവം ഉത്തമവിശ്വാസം നൽകു
ന്നു. പിന്നീട്, അതൊരു വിശ്വാസം മാത്രമല്ലെന്നു
വരുന്നു. നിങ്ങൾ അനശ്വരമാണെന്നും,
ഈ ശരീരം ഒരു പഞ്ജരമാണെന്നും
നിങ്ങൾ അറിഞ്ഞുതുടങ്ങു
ന്നു.
സകല വിജ്ഞാനവും ഉപേക്ഷി
ക്കുവാനാണ് സെൻ ബുദ്ധിസം നിങ്ങ
ളോട് ആവശ്യപ്പെടുന്നത്. അങ്ങനെയാണെങ്കിൽ,
നിങ്ങൾക്ക് വിശുദ്ധവും
നിഷ്‌കളങ്കവുമായ അവസ്ഥയിലെ
ത്താം. ‘എനിക്ക് ഒന്നിനെക്കുറിച്ചും അറിയില്ല’
എന്ന് ചമൽക്കാരത്തോടെ തുറന്നുപറയാൻ
നിങ്ങൾക്കും സാധി
ക്കും.
‘അറിയുക’യല്ല; ‘ആയിത്തീരുക’
മാത്രം. അസ്തിത്വത്തിലെ നിഗൂഢമായ
തത്ത്വങ്ങളെല്ലാം നിങ്ങൾക്കു വാതിൽ
തുറന്നു തരും. അറിയുന്നവർക്കു
മുമ്പിൽ അവ അടഞ്ഞുകിടക്കുന്നു. നി
ഷ്‌കളങ്കർക്കു മുമ്പിൽ അവ തുറക്കപ്പെ
ടുന്നു. നേടുന്നതിൽ ആർക്കെങ്കിലും
അവസാനമുണ്ടെങ്കിൽ അവർ തീർച്ച
യായും പരാജയപ്പെടും. സെന്നിന്റെ
ലോകത്തിൽ, നേടുവാൻ തക്കതായി
ഒന്നുമില്ല. സംഭവിക്കേണ്ടത് സംഭവി
ച്ചിരിക്കും. നിങ്ങൾ അത് കണ്ടുപിടി
ച്ചാൽ മതി. അതൊരു നേട്ടമല്ല. വിദൂരമായ
ഒരു ലക്ഷ്യവുമല്ല. അത് നിങ്ങളുടെ
തനിമയിലുള്ളതാണ്, മൗനത്തിലു
ള്ളതാണ്. നിങ്ങൾ അത് കൈക്കൊള്ള
ണമെന്നില്ല. നിങ്ങൾ അത് മറന്നിരി
ക്കുമെന്നത് മഹാത്ഭുതം, നിങ്ങൾ സ്വ
യം വിസ്മരിച്ച രീതികളിൽ.
മതങ്ങളും വിദ്യാഭ്യാസരീതികളും
സമൂഹവും മറ്റും മൗലികസത്തയിൽ
നിന്ന് ഓരോ കുഞ്ഞിനെയും അവന്റെ
അസ്തിത്വത്തിനു വിപരീതമായി
വേർതിരിക്കുന്നു. വ്യവസ്ഥയൊന്നുമി
ല്ലാതെ ഒരു വ്യക്തിയുടെ സ്വത്വം എങ്ങ
നെയാണോ, അതിനെ അവ്വിധംത
ന്നെ സ്വീകരിക്കുവാൻ സന്നദ്ധമായ ഒരു
ലോകത്തെ സൃഷ്ടിക്കുവാൻ നമു
ക്ക് ഇന്നേവരെ സാധിച്ചിട്ടില്ല. മാത്രല്ല,
തന്റെ മൗലികസ്വത്വത്തെ സ്വീകരി
ക്കാൻ ഒരു വ്യക്തിക്കു കഴിയുന്നില്ലെന്ന
അവസ്ഥയും നാം സൃഷ്ടിച്ചിട്ടുണ്ട്.
ഓരോ കുഞ്ഞും സ്വന്തം ജനത
യാൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കു
ന്നു. തങ്ങൾ എന്താണ് ചെയ്യുന്നത് എ
ന്ന ബോധം അവർക്ക് ഇല്ല. മാതാപി
താക്കളാകട്ടെ, തങ്ങളുടെ ആഗ്രഹ
ങ്ങൾ മക്കളിൽ അടിച്ചേല്പിക്കുകയും
ചെയ്യുന്നു. കുഞ്ഞിന്റെ അഭിരുചിക്കനുസരിച്ച്
അവനെ സ്വതന്ത്രമാക്കിയാൽ
മാത്രമേ കാര്യങ്ങൾ ശരിയാകൂ. ഏതു
വിധത്തിലുള്ള സൗന്ദര്യവും സന്തോഷവും
വ്യക്തിത്വവുമാണ് ലോകത്തി
നു നൽകേണ്ടത് എന്നൊന്നും ഒരാളും
അറിയുന്നില്ല.
‘നിങ്ങളായിരിക്കുക’ എന്നതിലാ
ണ് സെൻബുദ്ധിസത്തിന്റെ സമീപന
ങ്ങളെല്ലാം അന്തർഭവിച്ചിരിക്കുന്നത്.
വളരെ സാധാരണവും പേരില്ലാത്ത
തും അജ്ഞാതവുമാണത്. എങ്കിലും,
സമ്പൂർണാഹ്ലാദം അതിലുണ്ട്. നിങ്ങ
ളിൽ വിശ്വാസമുണ്ടാകുവാൻ യേശുക്രിസ്തുവിലോ
ശ്രീകൃഷ്ണനിലോ
മോശയിലോ ഒന്നും വിശ്വസിക്കേണ്ട
കാര്യമില്ല. നിങ്ങളിൽത്തന്നെ വിശ്വാസമുണ്ടാവുക
എന്നതാണ് കാര്യം. അ
ജ്ഞാതമേഖലയിലേക്കാണ് നിങ്ങൾ
നീങ്ങുന്നത് എന്നറിയുക. അപകട
ങ്ങൾ മുന്നിലുണ്ടാവാം. അരക്ഷിതത്വ
ത്തിലേക്കു നീങ്ങുകയായിരിക്കാം. എ
ന്നാൽ, ‘നിങ്ങളായിരിക്കുക’ എന്ന വെല്ലുവിളി
സ്വീകരിക്കുമ്പോൾ നിങ്ങൾ യഥാർ
ത്ഥത്തിൽ സചേതനമാകുന്നു.
ആർജിക്കുമ്പോഴും കണ്ടെത്തുമ്പോ
ഴും ബോധത്തിന്റെ ഉന്നതിയാണ് നി
ങ്ങൾ. നിങ്ങൾ എവിടേക്കും പോകു
ന്നില്ല. ഇവിടെ നിങ്ങൾ മാത്രം. നി
ങ്ങൾ എപ്പോഴും ഇവിടെയായിരുന്നു.
നിങ്ങളുടെ ബോധത്തിൽ മാലിന്യമേതുമില്ല.
നിങ്ങളിൽ സംഭവിച്ചതിന്റെ
യെല്ലാം കാൽപ്പാടുകൾ നിങ്ങളുടെ
ബോധത്തിൽ കാണുന്നില്ല. ആ കാഴ്
ചപ്പാടുകളൊക്കെ നിങ്ങളുടെ മന
സ്സിൽ മാത്രം. പക്ഷേ, മനസ്സ് നിങ്ങളല്ല!
നിങ്ങൾക്ക് സ്വയം വിശ്വാസമില്ലെ
ങ്കിൽ, താൻ ദൈവദൂതനാണ് എന്നോ
ദൈവമാണെന്നോ പുനർജന്മമാണെന്നോ
പ്രഖ്യാപിക്കുന്ന ഭ്രാന്തന്മാരിൽ
വിശ്വസിക്കാൻ നിങ്ങൾ നിർബന്ധി
ക്കപ്പെടും. ഭ്രാന്തൻ ഉന്മാദത്തിന്റെ എല്ലാ
ലക്ഷണങ്ങളും കാണിക്കുന്നു. അവൻ
ബുദ്ധത്വം പ്രസരിപ്പിക്കുന്നില്ല.
ആ ഔന്നത്യത്തിന്റെ പരിമളം അവന്
ഇല്ല. അവന്റെ കണ്ണുകളിൽ ശാന്തസമുദ്രത്തിന്റെ
ആഴം തെളിയുന്നില്ല.
നിങ്ങളൊരു ബുദ്ധനാകുമ്പോൾ
ധ്യാനത്തിന്റെ മുഹൂർത്തങ്ങളുണ്ടാകു
ന്നു. ബുദ്ധനിൽ കരുണയും സ്‌നേഹവും
ഉണ്ട്. താൻ ദൈവത്തിന്റെ ഏകപുത്രനാണെന്ന്
അദ്ദേഹം പ്രഖ്യാപിക്കു
ന്നില്ല. ”ഞാനൊരു ബുദ്ധനാണ്; നി
ങ്ങളും” എന്നാണ് ബുദ്ധവചനം. പൂർ
ണമായ സുബോധമാണ് ബുദ്ധൻ. താനും
മറ്റുള്ളവരും ബുദ്ധന്മാരാണെന്ന്
അദ്ദേഹത്തിന് അറിയാം; സചേതനമായ
എല്ലാ വസ്തുക്കളിലും ബുദ്ധത്വ
മുണ്ടെന്നും. നിങ്ങളേവർക്കും പ്രാപ
ഞ്ചിക ബോധമുണ്ടെന്ന് സെൻ പറയു
ന്നു. വൈശിഷ്ട്യം ഒരാൾക്കും ഇല്ല! ചുരുക്കം
ചിലർ ഉറങ്ങുകയും, ചുരുക്കം ചി
ലർ ഉണരുകയും ചെയ്യുന്നതിൽ കാര്യ
മായ വ്യത്യാസമൊന്നുമില്ല.
ഒരു പുതിയ മനുഷ്യനു മാത്രമേ ബു
ദ്ധനായിത്തീരാൻ കഴിയൂ. പുതിയ മനുഷ്യനു
മാത്രമേ സാക്ഷാത്കാരം ലഭി
ക്കൂ.