പ്രലോഭനങ്ങൾകൊണ്ട് കെണിയൊരുക്കിയും വേട്ടയാടിപ്പി
ടിച്ചും കൂട്ടിലടയ്ക്കപ്പെട്ട കുറെ മനുഷ്യക്കിളികളുടെ കൊഴിഞ്ഞ
സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും നെടുവീർപ്പുകൾ
ഉറഞ്ഞുകൂടിയ മുംബയിലെ ഒരു തെരുവ്. 24 മണിക്കൂറും തുറന്ന്
പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, മുറുക്കാൻ കടകൾ, ബ്യൂട്ടി
പാർലറുകൾ, ഫോട്ടോസ്റ്റുഡിയോകൾ, ക്ലിനിക്കുകൾ, അശ്ലീല
ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ പാർലറുകൾ, സിനിമാ
തിയേറ്ററുകൾ, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവയിൽനിന്നുള്ള ആൾ
ത്തിരക്കിന്റെ ആരവങ്ങളും അഴിയിട്ട കൂടുകളിൽനിന്ന് തെറിച്ചു
വീഴുന്ന ആക്രോശങ്ങളും രോദനങ്ങളും അവയ്ക്കിടയിലൂടെ
ഊർന്നിറങ്ങുന്ന ഖാര്യ സംഗീതതാളങ്ങളോടൊത്തുള്ള നൂപുര
ധ്വനികളുമെല്ലാം ചേർന്ന് ഒരു കാർണിവൽ പ്രതീതിയായിരുന്നു
ആ തെരുവിലെന്നും സൃഷ്ടിക്കപ്പെട്ടിരുന്നത്.
വില കുറഞ്ഞ അത്തറിന്റെയും നിറഞ്ഞുകവിഞ്ഞ ഗട്ടറുകളുടെയും
സമ്മിശ്രമായ ഒരു ദുർഗന്ധം എപ്പോഴും ചൂഴ്ന്നു നിൽക്കുന്ന
ആ തെരുവ് നഗരത്തിലെ നിരാശാകാമുകർ, സ്വപ്നാടകർ,
അന്തിക്കൂട്ടു തേടുന്നവർ, ടൂറിസ്റ്റുകൾ, ക്രിമിനലുകൾ എന്നിവർക്കു
മാത്രമല്ല എഴുത്തുകാർ, സിനിമാക്കാർ, മാധ്യമപ്രവർത്തകർ തുട
ങ്ങിയവർക്കു വരെ ഇഷ്ടപ്പെട്ട ഒരു സന്ദർശനകേന്ദ്രമായിരുന്നു.
എത്ര എഴുതിയാലും തീരാത്തതായിരുന്നു ആ തെരുവിനെക്കുറി
ച്ചുള്ള കഥകൾ. അതിനാൽ തെരുവിനെക്കുറിച്ച് പലരും പല വർ
ണങ്ങളിലായി പല കഥകളും എഴുതി.
മുംബയ് നഗരത്തിലെ ഏറ്റവും ബീഭത്സമായ ആ തെരുവിന്റെ
പേരാണ് ഫാക്‌ലാന്റ് റോഡ് അഥവാ ‘ഫക്ക് ലാന്റ് റോഡ്’. വർഷ
ങ്ങൾക്കുമുമ്പ് ബ്രിട്ടീഷുകാർ നൽകിയ ആ പേരിന് ലണ്ടനിലെ
ഫാക്‌ലാന്റ് റോഡുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ എന്ന
തിന് വ്യക്തമായ തെളിവൊന്നുമില്ല. പിന്നീടതിന് പട്ടെ ബാപ്പു
റാവു മാർഗ് എന്ന പുതിയ പേര് മഹാരാഷ്ട്രാ സർക്കാർ നൽകുകയുണ്ടായെങ്കിലും
ഇന്നും അത് ഫാക്‌ലാന്റ് റോഡ് എന്ന പേരിൽ
തന്നെയാണ് അറിയപ്പെടുന്നത്. എന്നുമാത്രമല്ല, വളരെക്കാലം
മുമ്പുതന്നെ അത് വാമൊഴിയിൽ ‘ഫക്ക്‌ലാന്റ്’ റോഡ് ആയിത്തീ
രുകയുമായിരുന്നു.
ആഗോളതലത്തിൽ കുപ്രസിദ്ധിയാർജിച്ച മുംബയിലെ ഒരു
ചുവന്ന തെരുവു മാത്രമാണ് ഫാക്‌ലാന്റ് റോഡ് എന്ന് ലളിതമായി
പറയാം. ഗ്രാന്റ്‌റോഡ് സ്റ്റേഷന് സ്റ്റേഷന് കിഴക്കുവശത്തായി
പിലാഹൗസ് ജങ്ഷനിൽനിന്ന് 400 മീറ്ററോളം ദൈർഘ്യമുള്ള ആ
തെരുവിലും സമീപപ്രദേശങ്ങളിലുമായി കിളിക്കൂടുകൾ പോലുള്ള
ആയിരത്തിലധികം വ്യഭിചാരശാലകളിൽ 30000-ത്തോളം
സ്ര്തീജന്മങ്ങളാണ് സമീപകാലം വരെ തങ്ങളുടെ ജീവിതത്തെ
ശപിച്ച് മനസ്സും ശരീരവും ഹോമിച്ച് കഴിഞ്ഞുവന്നിരുന്നത്.
500-ൽപരം വേശ്യാലയം നടത്തിപ്പുകാരികളും അവരുടെ
ഭർത്താക്കന്മാരോ രക്ഷകരോ പിമ്പുകളോ ആയ ഗുണ്ടകളും മറ്റ്
സാമൂഹ്യവിരുദ്ധരും അവർക്കെല്ലാം ഒത്താശകൾ ചെയ്തുകൊടു
ത്തിരുന്ന നിയമപാലകരും രാഷ്ട്രീയക്കാരുമൊക്കെ അടങ്ങുന്ന
പെൺവാണിഭ മാഫിയാസംഘങ്ങളാണ് കൂട്ടിലടയ്ക്കപ്പെട്ട ആ
സ്ര്തീജന്മങ്ങളെ ചൂഷണം ചെയ്ത് വ്യഭിചാരം ഒരു വൻ വ്യവസായ
ശൃംഖലയാക്കി മാറ്റിയത്. ഫാക്ടറികളിലെ സ്ര്തീകൾക്കുപോലും
വിശ്രമം നൽകിവരുമ്പോൾ ഇവിടത്തെ സ്ര്തീജന്മങ്ങൾ 365
ദിവസവും മൂന്നു ഷിഫ്റ്റുകളിൽ തുടർച്ചയായി തങ്ങളുടെ ശരീരം
വിൽക്കാൻ നിർബന്ധിതരായിരുന്നു.
അങ്ങനെയുള്ള ഫാക്‌ലാന്റ് റോഡിന്റെ പ്രതാപവും കുപ്രസി
ദ്ധിയുമായിരുന്നു വർഷങ്ങൾക്കുമുമ്പ് ആ തെരുവിനെ സാക്ഷി
യാക്കി ബ്രിട്ടീഷ് ടെലിവിഷനുവേണ്ടി ‘കേജസ്’ (കൂടുകൾ) എന്ന
ഡോക്യുമെന്ററി ചിത്രം നിർമിക്കാൻ ദീപ് പോളിനെ പ്രേരിപ്പിച്ചത്.
കേജസിന്റെ ചിത്രീകരണത്തിനായി മുംബയിലെ ഫാക്‌ലാന്റ്
റോഡിലെത്തിയ ദീപ് പോളിന് തന്റെ ദൗത്യം പൂർത്തിയാക്കാൻ
ഏറെ പ്രയാസങ്ങളാണ് നേരിടേണ്ടിവന്നത്. കാരണം പെൺവാണഭ
മാഫിയയുടെ ഉരുക്കുമതിലുകളാൽ സംരക്ഷിതമായിരുന്ന ആ
തെരുവിൽ ക്യാമറയുമായി കടന്നുചെല്ലുക എളുപ്പമുള്ള കാര്യമായി
രുന്നില്ല. പോലീസിന്റെ സഹായം തേടിയ ദീപ് പോളിന് മുനാവർ
മിർസ എന്ന ആളെ സമീപിക്കാനുള്ള ഉപദേശമാണ് പോലീസ്
നൽകിയത്. ഒടുവിൽ മുനാവർ മിർസയെ തേടിപ്പിടിച്ചപ്പോൾ
അയാളുടെ സഹായത്തോടെ ഒരു വർഷത്തോളം തുടർച്ചയായുള്ള
സാഹസിക യത്‌നങ്ങളിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്.
ഫാക്‌ലാന്റ് റോഡിലെ പെൺവാണിഭ മാഫിയാസാമ്രാജ്യ
ത്തിന്റെ തലവനായിരുന്നു മുനാവർ മിർസ. മിർസയെ പാട്ടിലാ
ക്കാൻ ചിത്രനിർമാണത്തിന്റെ മൊത്തം ചെലവിന്റെ നല്ലൊരു
ഭാഗം അയാൾക്ക് കൈക്കൂലിയായി നൽകിയ ദീപ് പോൾ ഡോക്യുമെന്ററിയുടെ
പ്രധാന ജോക്കിയായി അയാളെ അവതരിപ്പിക്കുകയും
ചെയ്തു. മുനാവർ മിർസയ്ക്കു പുറമെ അയാളുടെ സഹായിയും
മറ്റൊരു ഗുണ്ടയുമായ ഹസ്സൻ ഫയൽവാൻ, ലൈംഗിക
തൊഴിലാളികളായ രണ്ടു പെൺകുട്ടികള, ഒരു വേശ്യാലയം നടത്തി
പ്പുകാരി എന്നിവരിലൂടെ ഫാക്‌ലാന്റ് റോഡിലെ കൂടുകളുടെ കഥ
പറയുന്ന കേജസ് ആ തെരുവിലെ മുഴുവൻ ഭീകരചിത്രങ്ങളും
അതേപടി ഒപ്പിയെടുത്ത് പുറത്തുകൊണ്ടുവരികയുണ്ടായി. ജർമനിയിൽ
നടന്ന ഒരു ഡോക്യുമെന്ററി ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച്
ഏറെ പ്രശംസകളേറ്റു വാങ്ങിയ ആ ചിത്രം വളരെയേറെ ചർച്ച
ചെയ്യപ്പെടുകയുണ്ടായി.
എന്നാൽ ഫാക്‌ലാന്റ് റോഡിലെ കൂടുകളിൽ പലതും അപ്രത്യ
ക്ഷമായിരിക്കുന്ന ഒരു കാഴ്ചയാണിന്ന്. അവശേഷിക്കുന്ന അപൂ
ർവം കൂടുകളിൽ ചില നിഴൽരൂപങ്ങൾ ഒരിക്കലും എത്താത്ത വിരു
ന്നുകാരെയും കാത്തിരുന്ന് ഇപ്പോഴും ഉറക്കം നഷ്ടപ്പെടുത്തുന്നു.
അധികം വൈകാതെ ഈ കൂടുകളും അപ്രത്യക്ഷമാകുമെന്ന
തിൽ സംശയമില്ല. ആൾത്തിരക്കും ആരവങ്ങളുമൊഴിഞ്ഞ
തെരുവ് വറ്റിവരണ്ട പുഴപോലെ നിർജീവമാണ്. തെരുവോരങ്ങ
ളിലെ അന്ത:പുരങ്ങളിൽ രാവിന്റെ അവസാന യാമം വരെയും മുഴ
ങ്ങിക്കേട്ടിരുന്ന മഞ്ജീരശിഞ്ജിതങ്ങളും വാദ്യഘോഷങ്ങളും ഇനി
വെറും ഓർമ മാത്രം. തെരുവിന്റെ കുടിലസൗന്ദര്യത്തെക്കുറിച്ച്
ഇതുവരെ എഴുതപ്പെട്ട എല്ലാ കഥകളും വെറും ഐതിഹ്യങ്ങളോ
അവിശ്വസനീയങ്ങളോ ആയിത്തീർന്നു. 90-കളിൽ എയ്ഡ്‌സ്
എന്ന മഹാരോഗം ഏതാണ്ട് വ്യാപകമായിത്തീർന്നതും സമീപകാലങ്ങളിൽ
നഗരത്തിലെങ്ങും നക്ഷത്രവേശ്യാലയങ്ങൾ കൂണുകൾ
പോലെ മുളച്ചുപൊന്തിയതും ഫാക്‌ലാന്റ് റോഡ് എന്ന തെരുവ്
അവഗണിക്കപ്പെടാനുണ്ടായ പ്രധാന നിമിത്തങ്ങളാണ്.
അതോടെ ഇവിടത്തെ പെൺവാണിഭ മാഫിയകളുടെ കരുത്ത്
അവർ പോലുമറിയാതെ ചോർന്നുപോയി. അങ്ങനെ പെൺവാണിഭ
മാഫിയകളുടെ പിടി അയഞ്ഞ ഫാക്‌ലാന്റ് റോഡിന്റെ ആധി
പത്യം സൗകര്യപൂർവം ഏറ്റെടുത്ത റിയൽ എസ്റ്റേറ്റ് മാഫിയകൾ
ആ തെരുവിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിലാണ്.
ഇതുവരെ വികസനമെന്തെന്നറിയാതെ, മനുഷ്യശരീരങ്ങൾ വിലപേശി
വില്പന നടത്തിവന്നിരുന്ന പ്രാകൃതമായ ആ തെരുവിൽ
ഇനി നഗരസംസ്‌കാരത്തിന്റെ പൊങ്ങചചം വിളിച്ചറിയിക്കുന്ന
അംബരചുംബികളായ കെട്ടിടങ്ങളും മാളുകളുമൊക്കെ ഏതോ
സ്വപ്നത്തിലെന്നോണം ഉയർന്നുവരുന്ന കാലം വിദൂരമല്ല.
അതോടെ ഫാക്‌ലാന്റ് റോഡിന്റെ ആഗോള കുപ്രസിദ്ധിക്കും,
അത്തരമൊരു കുപ്രസിദ്ധിക്ക് നിമിത്തമായ പാപഭാരങ്ങൾക്കും
ഒരു ശാപമോക്ഷം ലഭിക്കാതിരിക്കില്ല.