കുറച്ചുമാസങ്ങൾക്കു മുമ്പ്, എന്റെ വീട്ടിലെ അമ്പതു വർഷം
പഴക്കമുള്ള വൈദ്യുതിബന്ധം നവീകരിക്കാനായി, നാട്ടിൽ സമീ
പമുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ ഞാൻ പോയിരുന്നു.
അപ്പോൾ നമ്മുടെ ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ്ഥ
രുമായുണ്ടായ സംഭാഷണത്തിൽ അവർ വളരെ ശ്രദ്ധേയമായ
ചില ചോദ്യങ്ങൾ ഉന്നയിക്കാനിടയായി.
ആ ചോദ്യങ്ങൾ എന്റെ കണ്ണു തുറപ്പിച്ചു. റഷ്യയുമായി ആണവ
സഹകരണം പുനരാരംഭിച്ച് അവരുടെ റിയാക്ടറുകൾ വാങ്ങി
ഇവിടെ സ്ഥാപിക്കുന്നതിൽ ആ ഉദ്യോഗസ്ഥർക്കുള്ള ആശങ്കകൾ
വ്യക്തമായിരുന്നു. ചെർണോബിൽ ദുരന്തത്തിന്റെ ഓർമകൾ
അവരെ അലട്ടിയിരുന്നു. ചെർണോബിലിലുണ്ടായിരുന്ന,
സൈനി-പരീക്ഷണ പാരമ്പര്യമുള്ള പഴയ ആെഛഒ മോഡൽ
റിയാക്ടറും, ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പുതിയ
്ഋ െമോഡൽ റിയാക്ടറും തമ്മിലുള്ള അന്തരം വ്യക്തമാക്കുവാൻ
ഞാൻ ശ്രമിച്ചു. ആ ശ്രമം ഫലിച്ചുവോ എന്ന കാര്യത്തിൽ
സംശയങ്ങൾ ഇല്ലാതില്ല. ആണവ വിരുദ്ധ മനോഭാവമുള്ളവരെ
ഒഴിച്ചുനിർത്തിയാലും ആണവനിലയങ്ങളെക്കുറിച്ച് അറിഞ്ഞിരി
ക്കേണ്ട പലർക്കും മറ്റു പൊതുജനങ്ങൾക്കുമുള്ള ആശങ്കകളും
തെറ്റായ ധാരണകളും ഒട്ടും വൈകാതെ ദൂരീകരിക്കേണ്ടിയിരിക്കു
ന്നു. അത് ആണവോർജത്തിന്റെ വക്താക്കളുടെ കടമയാണ്.
കൂടംകുളം ആണവനിലയത്തിൽ പ്രവർത്തനസജ്ജമായ
റിയാക്ടർ, മർദിത-ജല-റിയാക്ടർ (ൂക)െ ഇനത്തിൽപ്പെട്ട
പുതിയ തലമുറയിലെ ്ഋ െതരം റിയാക്ടർ ആണ്. ഇവയിൽ
സാധാരണ ജലംതന്നെയാണ് മന്ദീകാരിയായും തണുപ്പിക്കുവാനും
ഉപയോഗിക്കുന്നത്.
ലോകത്തിൽ ആകെയുള്ള 434 ആണവോർജ റിയാക്ടറുകളിൽ
269 എണ്ണം ൂക െഇനത്തിൽ പെട്ടവതന്നെ.അതിൽ 55 ്ഋെ
ഉള്ളതിൽ 25 എണ്ണം 1000 ഛക തരുന്നവയാണ്. ഇപ്പോൾ നിർമി
തിയിലുള്ള 64 റിയാക്ടറുകളിൽ 53ഉം ൂക െആണ്. അതിൽ 10
്ഋ െതരത്തിൽ പെടുന്നു.
ഇപ്പോൾ കൂടംകുളത്ത് സ്ഥാപിക്കുന്നവ, വളരെ പുതിയ,
മികച്ച സുരക്ഷാസംവിധാനമുള്ള, 3+ തലമുറയിലെ (മൂന്നാംതലമുറയേക്കാൾ
മെച്ചപ്പെട്ടത്) കൂടുതൽ ലളിതവും കാര്യക്ഷമവുമായ
തരമാണ്.
ആണവ നിലയങ്ങളിൽ താപനിലയങ്ങളിലെന്നപോലെ ഉയ
ർന്ന താപത്തിൽ നീരാവി ഉണ്ടാക്കി അതുകൊണ്ട് ടർബൈൻ
തിരിച്ചാണ് വൈദ്യുതി നിർമിക്കുന്നത്. വ്യത്യാസം നീരാവി
എങ്ങനെ ഉണ്ടാക്കുന്നു എന്നതിലാണ്. താപനിലയങ്ങളിൽ കൽ
ക്കരിയോ എണ്ണയോ പോലുള്ള ഇന്ധനം കത്തിച്ച് നീരാവി ഉണ്ടാ
ക്കുന്നു. ആണവനിലയങ്ങളിലാകട്ടെ ആണവഭേദനം കൊണ്ടുള്ള
ഊർജമാണ് നീരാവി നിർമിക്കുവാൻ ഉപയോഗിക്കുന്നത്. അതി
നായി വീര്യം കൂട്ടിയ യുറേനിയം പലപ്പോഴും ഇന്ധനമാക്കുന്നു.
ആണവ റിയാക്ടർ പ്രവർത്തിക്കുമ്പോൾ വേണ്ട തോതിൽ
യുറേനിയം-235 അണുക്കളുടെ കേന്ദ്രങ്ങൾ ഭേദിച്ച് ഊർജ
ത്തോടെ ഒന്നിലേറെ ന്യൂട്രോണുകൾ പുറത്തുവരുന്നു. മന്ദീകാരി
യായ വെള്ളം അവയുടെ വേഗത കുറച്ച് മറ്റ് യുറേനിയം-235
അണുക്കളുടെ കേന്ദ്രങ്ങൾ ഭേദിക്കുവാൻ പ്രാപ്തരാക്കുന്നു. അത്
തുടരുമ്പോൾ ശൃംഖലയായി ഊർജവും ന്യൂട്രോണുകളും സംജാതമാകുന്നു.
ആ ശൃംഖലാപ്രവർത്തനം കൃത്യമായി നിയന്ത്രിക്കുവാനുള്ള
കെല്പ് ഓരോ റിയാക്ടറിനുമുണ്ട്.
അങ്ങനെ റിയാക്ടറിലെ അണുഭേദന പ്രക്രിയയാലുള്ള ഊർ
ജോല്പാദനം മൂലം അതിന്റെ കാമ്പിൽ ഏറിവരുന്ന ചൂടെല്ലാം,
വെള്ളം (ശീതകാരി) ഏറ്റുവാങ്ങി നീരാവിയാക്കി ടർബൈൻ
തിരിച്ച് വൈദ്യുതി തരുന്നു. ഓരോ അണുഭേദനവും നേരിട്ട് ഊർജം
തരുന്നതോടൊപ്പം തന്നെ റേഡിയോ ആക്ടീവായ പുതിയ രണ്ട്
അണുക്കളെ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ന്യൂട്രോൺ കണികാപ്രസരം
കാരണം ഇന്ധന-ഉറ അടക്കമുള്ള പരിസര പദാർത്ഥങ്ങ
ളിൽ സാരമായ തോതിൽ റേഡിയോ ആക്ടീവത ഉത്തേജിക്കപ്പെ
ടുന്നു. അങ്ങനെ കൂടിവരുന്ന റേഡിയോ ആക്ടീവത കണികാപ്രസരം
വഴി ഊർജം പ്രദാനം ചെയ്യുന്നതിനാൽ റിയാക്ടറിലെ
ശൃംഖലാപ്രവർത്തനം നിലച്ചാലും ചൂട് ശമിക്കുന്നില്ല. ഈ ചൂട്
നിസ്സാരമല്ല.
റിയാക്ടർ (ശൃംഖലാ) പ്രവർത്തനം നിർത്തിവയ്ക്കുന്ന നിമിഷം
അത് അണുഭേദനം കൊണ്ടുള്ള ചൂടിന്റെ 70 ശതമാനത്തോളം
വരാം. തൊട്ടുള്ള മണിക്കൂറിൽ 2 ശതമാനമായി കുറയുന്നു. ഒരു
ദിവസത്തിനുശേഷം ഏതാണ്ട് 1 ശതമാനമായി തുടരുന്നു. നിര
ന്തരം തണുപ്പിച്ചില്ലെങ്കിൽ റിയാക്ടർ കാമ്പിലുള്ള ഇന്ധനദണ്ഡും
ഉറയും ഉൾക്കൊള്ളുന്ന പാത്രവും മറ്റും ഉരുകാനും ഒരു അടിയന്ത
രാവസ്ഥ സൃഷ്ടിക്കുവാനും ഈ ചൂട് മതിയാകും. എന്നാൽ മുറയ്ക്ക്
തണുപ്പിക്കൽ നടത്താൻ പറ്റിയ ജലധാരകൾ (ശീതകാരികൾ)
ഓരോ റിയാക്ടറിലും വേണ്ടത്ര ഉണ്ട്.
കൂടംകുളം ആണവനിലയത്തിൽ നാല് വ്യത്യസ്ത ജലധാരകൾ
തയ്യാറാണ്. സാധാരണ ഗതിയിൽ ഒന്നു മതി. കൂടാതെ രാജ്യ
ത്തിന്റെ റിയാക്ടർ-സുരക്ഷാ നടപടികൾക്ക് അനുസൃതമായി മറ്റ്
സജ്ജീകരണങ്ങളുമുണ്ട്. പമ്പോ, വിദ്യുച്ഛക്തിയോ ഇല്ലാതെ പ്രവ
ർത്തിക്കുന്നവയായ ജലധാര, ജല/വായു ശുചീകരണ സാമഗ്രിക
ൾ, ഹൈഡ്രജൻ നിർമാർജനത്തിനുള്ള ഉപകരണങ്ങൾ; പുറമെ
ബോറോൺ കുത്തിവച്ച് റിയാക്ടർ പ്രവർത്തനം ഉടനടി നിർത്താനുള്ള
സാമഗ്രി, വെള്ള ടാങ്കുകൾ, കാമ്പ് കെണി (ഇമറണ ഇടളഡദണറ)
എന്നിവ അടിയന്തര സുരക്ഷയ്ക്ക് യോഗ്യമായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ അടിയന്തര സുരക്ഷാ നിയന്ത്രണ മുറിയും തയ്യാറാണ്.
കൂടംകുളം ആണവനിലയത്തിന്റെ അടിയന്തര സുരക്ഷാനടപടികൾ,
ആണവനിയന്ത്രണബോർഡും ഭാഭാ ആണവ ഗവേഷണ
കേന്ദ്രവും പുറമെ ഐ.ഐ.ടി. (മുംബയ്), ബോയിലേർസ് ബോർ
ഡ്, കേന്ദ്ര വൈദ്യുതി നിയന്ത്രണാലയം, പരിസ്ഥിതി-വന-മന്ത്രാലയം
എന്നിവിടങ്ങളിലെ വിദഗ്ദ്ധർ, എല്ലാം ചേർന്ന് പരിശോധി
ക്കുകയും, മുഴുവനും നിരൂപണം ചെയ്യുകയുമുണ്ടായി.
ആ വിശദമായ പരിശോധനയും വിചിന്തനവും എല്ലാം അന്താരാഷ്ട്ര-ആണവോർജ
ഏജൻസി(എഅഋഅ)യുടെ, ്ഋ െതരത്തിലുള്ള
റിയാക്ടറുകളുടെ സുരക്ഷ പുന:പരിശോധിച്ച്, ഈയിടെ പുതു
ക്കിയ ചട്ടങ്ങളും രേഖകളും അനുസൃതമായാണ്.
കൂടംകുളം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ഭൂകമ്പബാധ
ഏറ്റവും കുറഞ്ഞ (സോൺ 2) ഒരു തീരപ്രദേശത്താണ്. 2004-ലെ
സുനാമി (ഉഗ്രനായ 9.2 റിച്ചർ സ്‌കെയിലിലുള്ളത്) കാരണം 2.2
മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അവിടെ അടിക്കുകയുണ്ടായി.
എന്നാൽ റിയാക്ടർ സുരക്ഷാസംവിധാനങ്ങൾ (ഡീസൽ ജനറേ
റ്റർ ഉപയോഗിച്ചുള്ള പമ്പുകളടക്കം) സ്ഥിതി ചെയ്യുന്നത് 9.3 മീറ്റർ
ഉയരത്തിൽ കരുത്തേറിയ ഭൂചലനങ്ങൾ താങ്ങാൻ കഴിവുള്ള
വെള്ളം കയറാത്ത അടച്ചുറപ്പുവരുത്തി ഇരട്ട സീൽ ചെയ്യാവുന്ന
വാതിലുകളുള്ള എടുപ്പിലാണ്.
കൂടംകുളത്ത്, റിയാക്ടർ ശൃംഖലാ പ്രവർത്തനം നിർത്തുവാനും
മുടങ്ങാതെ തണുപ്പിക്കുവാനും റേഡിയോ ആക്ടീവ് വസ്തു
ക്കൾ അല്പംപോലും പുറത്തുപോകാതിരിക്കാനും ഉതകുന്ന വിഭി
ന്നങ്ങളായ സന്നാഹങ്ങൾ ഒന്നിലേറെയുണ്ട്. പുറത്തുനിന്നുള്ള
വൈദ്യുതി അറ്റുപോയാൽ കോട്ടം വരാതെ തണുപ്പിക്കൽ മുത
2013 ഏടഭഴടറസ ബടളളണറ 17 2
ലായ സുരക്ഷാപ്രവർത്തനങ്ങൾ തുടരുവാൻ വേണ്ടതെല്ലാം ഒരു
ക്കിയിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ നിലച്ചുപോയതാണല്ലോ
ഫുക്കുഷിമ ദുരന്തത്തിന് കാരണമായത്. തണുപ്പിക്കലും മറ്റും തുട
ങ്ങിയാൽ കോർ ഉരുകി അടിയന്തരാവസ്ഥയോ, അത്യാഹിതമോ
സൃഷ്ടിക്കാം. എന്നാൽ കൂടംകുളം അതിൽനിന്നെല്ലാം മുക്തമാണ്,
ഭദ്രമാണ്.
ഇന്ധനദണ്ഡുകൾ സിർക്കലോയ് ഉറകളിലാണ്. അവയെല്ലാം
22 സെ.മീ. കട്ടിയും 350 ടൺ ഭാരവുമുള്ള സുശക്ത റിയാക്ടർ പേടകത്തിലും.
ആ പേടകം 1 മീറ്റർ കനമുള്ള കോൺക്രീറ്റ് പാത്രത്തിൽ
ഉറപ്പിച്ചിരിക്കുന്നു.
കൂടാതെ അതെല്ലാം ഉൾക്കൊള്ളുന്നത് പുറത്തുള്ള അതിശ
ക്തമായ ഇരട്ട അറകളാണ്. അതിൽ അകത്ത് 12 മീറ്റർ കട്ടിയിൽ,
ഉൾവശം 6 മി.മീ. സ്റ്റീൽ പതിച്ച കോൺക്രീറ്റ് അറ. തൊട്ടുപുറത്ത്
60 സെ.മീ. കട്ടിയുള്ള കോൺക്രീറ്റിന്റേത്. ഇടയിൽ യദൃച്ഛയാ പെട്ടുപോകുന്ന
റേഡിയോ ആക്ടീവ് ദ്രവ്യശകലങ്ങൾ പുറത്തേക്ക്
പോകാതിരിക്കാൻ, അതിൽ നിറയ്ക്കുന്നത് മർദം കുറഞ്ഞ വായുവാണ്.
ആ വായു പുറത്തേക്ക് കടക്കുക അത് ശുദ്ധീകരിക്കുന്ന അരിപ്പ
അഥവാ ഫിൽറ്റർ വഴി മാത്രവും. അങ്ങിനെ പല തടസ്സങ്ങളും
സജ്ജീകരണങ്ങളും കാരണം അകത്തുള്ള റേഡിയോ ആക്ടീവത
ഒട്ടും പുറത്തേക്കു പോകുന്നില്ല.
കെ.കെ.എൻ.പി.പി. 1നും 2നും, പഴയ മോഡലുകളെ അപേ
ക്ഷിച്ച് കൂടുതൽ ഉറപ്പു വരുത്തുന്ന പല സുരക്ഷാസംവിധാനങ്ങ
ളും ഒന്നിന് നാലെന്ന തോതിൽ ഉണ്ട്. മുടങ്ങാതെ യന്ത്രമില്ലാതെ
പ്രകൃതിജന്യമായ ഗുരുത്വാകർഷണം, താപചാലകത മുതലായ
സ്വയംപ്രവർത്തകശക്തികൾ ഉപയോഗിച്ചാണ് ചിലതെല്ലാം.
24 മണിക്കൂറോളം യന്ത്രമില്ലാതെ, ഡീസലോ ബാഹ്യമായ
ഊർജമോ നിയന്ത്രണമോ ഇല്ലാതെ, റിയാക്ടർ തണുപ്പിക്കുന്ന
ൂഒേെ, വിദ്യുത്ബന്ധം അറ്റുപോകുന്ന ഘട്ടങ്ങളിൽ താപനില
കൂടാതെ കാക്കുന്നു. നിർത്തിവച്ച റിയാക്ടറിലെ ഊർജ-താപവി
നിമയം നിയന്ത്രിതമായി തുടരാൻ ഇത് സഹായിക്കുന്നു.
ബോറോൺ ഇൻജക്ഷൻ ഉടനടി ആവശ്യമില്ലാതെവരുന്നു.
റിയാക്ടറിൽ ഹൈഡ്രജൻ കൂടി പൊട്ടിത്തെറി നടന്നേക്കാവുന്ന
സ്ഥിതി പാടെ ഒഴിവാക്കാൻ, സ്വയം പ്രതിപ്രവർത്തിച്ച്
വെള്ളമാക്കി മാറ്റുന്ന സജ്ജീകരണവും അവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഫുക്കുഷിമയിൽ ഹൈഡ്രജൻ ഗുരുതരമായി വർദ്ധിച്ച് പൊട്ടിത്തെ
റിച്ചിട്ടാണല്ലോ റിയാക്ടർ അറകൾ ഭേദിച്ച ദുരന്തം സംഭവിച്ചത്.
കോർ കെണി
തീവ്രങ്ങളായ അപൂർവം അപകടങ്ങളിൽ കോർ ഉരുകി താഴോ
ട്ടിറങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ദുരന്തം ഒഴിവാക്കാൻ
പാകത്തിൽ, കൂടംകുളത്ത് ഓരോ റിയാക്ടറിലും, ഉരുകിയൊഴുകുന്ന
കോർദ്രവ്യവും അതോടൊപ്പം പതിക്കാവുന്ന പേടകഭാഗ
ങ്ങളും സ്വീകരിച്ച് നിർവീര്യമാക്കുവാൻ, 101 ടൺ ഭാരമുള്ള, ഒരു
പാത്രം അടിയിലായി സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഉണ്ടാകുന്ന അലൂമിനിയം,
ഇരുമ്പ്, ഗാഡോലിനിയം എന്നിവയുടെ ഓക്‌സൈഡുകൾ
അടങ്ങിയ മിശ്രിതം, ഉരുകിയൊഴുകുന്ന ചൂടേറിയ ദ്രവ്യ
ത്തിന്റെ പ്രതിപ്രവർത്തനശേഷി കുറച്ച് നിർവീര്യമാക്കാൻ ഉതകു
ന്നു.
അതിലുള്ള ഗാഡോലിനിയം ന്യൂട്രോണിനെ പിടിച്ചുനിർ
ത്താൻ നന്നായി സഹായിക്കുന്നതുകൊണ്ട്, ഉരുകിയ ദ്രവ്യത്തിൽ
ശൃംഖലാപ്രവർത്തനം തടയുന്നു. ഒന്നും പുറത്തേക്ക് തുളുമ്പാതെ
പാത്രത്തിൽ ഒതുങ്ങുന്ന ദ്രവ്യം, ഓക്‌സൈഡ്-മിശ്രിതം കാരണം
പുതിയ രാസപ്രവർത്തനങ്ങൾക്കൊന്നും ഇടവരാതെ അപകട
ങ്ങൾ ഒഴിവാക്കുന്നു.
അങ്ങനെ സുരക്ഷാസജ്ജീകരണങ്ങളുടെ മികവ് കാരണം
അപകടസാദ്ധ്യത വളരെ ചുരുങ്ങുന്നു. എങ്കിലും ഏത് അടിയന്ത
രാവസ്ഥയും നേരിടാൻ പ്രാപ്തമായ ഒരുക്കങ്ങളും പരിശീലനവും
മറ്റ് ആണവനിലയങ്ങളിലെന്നപോലെ കൂടംകുളത്തും ഉണ്ടെന്ന്
ഉറപ്പുവരുത്തിയിരിക്കുന്നു.
ഫുക്കുഷിമ ദുരന്തത്തിനുശേഷം, ഇന്ത്യയിലെ ആണവ നിലയങ്ങളുടെ
സുരക്ഷ വിലയിരുത്തുവാൻ, അവ പ്രവർത്തിപ്പിക്കുന്ന
ൂ്രഇഎാ, പല കമ്മിറ്റികളും രൂപീകരിച്ച് ഉപദേശം തേടിയിരുന്നു.
ഇവിടെ ആണവ നിലയങ്ങളുടെ പൊതുസുരക്ഷയ്ക്ക് മേൽനോട്ടം
വഹിക്കുന്ന അഋആെയും അതുപോലെ വിദഗ്ദ്ധരുടെ കമ്മിറ്റിയു
ണ്ടാക്കി പ്രത്യേകിച്ച് പ്രകൃതികോപങ്ങളാൽ ഉള്ള ആണവ അപകടങ്ങൾ
തീരെ ഒഴിവാക്കുവാൻ വേണ്ടുന്ന പരിപാടികൾ വിശകലനം
ചെയ്യുകയുണ്ടായി. അവരെല്ലാംതന്നെ ഇന്ത്യയിൽ
റിയാക്ടർ പ്രവർത്തനങ്ങളിൽ ജനങ്ങളുടെയും പരിസ്ഥിതിയുടെയും
സുരക്ഷ ഉറപ്പാണെന്ന് കണ്ടു. എന്നാൽ ആശങ്കകൾ
നിശ്ശേഷം മാറ്റുവാൻ കൂടുതലായി ചെയ്യാവുന്ന കർമപരിപാടികൾ
നിർദേശിക്കുകയും ചെയ്തു. അവയിൽ മിക്കതും നടപ്പാക്കിക്കഴി
ഞ്ഞു. ബാക്കി ചെയ്യാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
എല്ലാ മുൻകരുതലുകളും ഓർത്തുകൊണ്ടുതന്നെയാണ് അഋആെ
അവിടെ റിയാക്ടറുകൾ സ്ഥാപിക്കുവാനും നടത്താനുമുള്ള
സമ്മതം പടിപടിയായി നൽകിയിരുന്നത്. അതിലെ പ്രവർത്തക
ർക്കെല്ലാം വേണ്ടുന്ന പരിശീലനം ഇവിടെയും റഷ്യയിലും നൽകി
യിട്ടുണ്ട്. അവർ നന്നായിത്തന്നെ പൂർണസുരക്ഷയോടെ കാര്യ
ങ്ങൾ നടത്തുമെന്ന് തീർത്തും വിശ്വസിക്കാം. അഋആെ ആകട്ടെ തുട
ർന്നും ശ്രദ്ധാപൂർവം മേൽനോട്ടം നടത്തുന്നതാണ്.
തെറ്റിദ്ധാരണകളും ദുർവ്യാഖ്യാനങ്ങളും ദുഷ്പ്രചരണങ്ങളുമാണ്
ഇന്ത്യയിലെ ആദ്യത്തെ 3+ തലമുറയിലെ മേന്മയേറിയ
ആണവനിലയം വൈകിക്കുന്നത്.
ഈയിടെ (ഒക്‌ടോബർ 17, 2011) ഡെയിലി സ്റ്റാറിൽ, ഇന്ത്യ
യിൽ ജനശക്തിയെ നേരിടുന്ന അണുശക്തി എന്ന ലേഖനത്തി
ൽ, പ്രഫുൽ ബിഡ്വായ്, കൂടംകുളത്ത് കോടിക്കണക്കിന് ലിറ്റർ
ശുദ്ധജലം അധികരിച്ച ചൂടോടെ കടലിൽ തള്ളുമെന്നും അതി
നാൽ കടലിലെ ജീവജാലങ്ങൾക്കും അതാശ്രയിച്ച് ജീവിതം നയി
ക്കുന്ന ലക്ഷാധികം മത്സ്യത്തൊഴിലാളികൾക്കും വലിയ നാശന
ഷ്ടങ്ങൾ വരുത്തുമെന്നും ആക്ഷേപിക്കുകയുണ്ടായി.
എന്നാൽ അവിടെ ശുദ്ധജലസ്രോതസുകളിൽനിന്നല്ല കടലി
ൽനിന്ന് എടുക്കുന്ന വെള്ളം ഉപ്പു കളഞ്ഞാണ് ഉപയോഗിക്കുന്ന
ത്. പരിസ്ഥിതി-വനമന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസൃതമായ
താപനിലയിൽ മത്സ്യങ്ങൾക്കോ മറ്റ് ജീവരാശികൾക്കോ കേടി
ല്ലാത്ത തരത്തിലാണ് വെള്ളം കടലിലേക്കുതന്നെ നിക്ഷേപിക്കു
ന്നത്.
കൽപ്പാക്കത്തും കൈഗയിലും സാമുദ്രികശാസ്ര്തജ്ഞരും
(എ്രുഒൽ നിന്നുള്ളവർ), രസതന്ത്രജ്ഞരും (ഇഋഇഐൽനിന്ന്), സർ
വകലാശാലകളിൽ നിന്നുള്ള വിദഗ്ദ്ധരും ചേർന്ന് നടത്തിയ പഠനത്തിൽ
ആണവനിലയങ്ങൾ കടലിലെ ജീവരാശിയെ ബാധിക്കു
ന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ജനവാസകേന്ദ്രങ്ങളിൽനിന്ന് 1 കി.മീ. ദൂരത്തിനുള്ളിലാണ്
റിയാക്ടറുകൾ പണിയുന്നതെന്ന ബിഡ്വായിയുടെ വാദഗതിയും
ശരിയല്ല. അത്തരം സ്ഥാപനങ്ങൾക്ക് അഋആെ നിഷ്‌കർഷിക്കുന്ന
1.5 കി.മീ. ദൂരം ഒഴിവാക്കിത്തന്നെയാണ് ആണവനിലയത്തിന്റെ
നിർമാണം നടത്തിയിരിക്കുന്നത്. അഋആെയുടെ മറ്റു ചട്ടങ്ങളും
അവിടെ കൃത്യമായി പാലിച്ചിട്ടുണ്ട്.
റിയാക്ടർ പ്രവർത്തിക്കുമ്പോൾ വളരെ നിയന്ത്രിതമായ
തോതിൽ ചില വിസർജ്യങ്ങൾ പുറത്തുവിടാറുണ്ട്. അതെല്ലാം
അനുവദനീയമായ തോതിൽ ഒട്ടും കവിയാതെ നിർവഹിക്കണമെന്ന
അഋആെയുടെ ചട്ടം പാലിക്കുവാൻ ൂ്രഇഎാ പ്രതിജ്ഞാബദ്ധമാണ്.
റേഡിയോ ആക്ടീവത നമുക്ക് കാണുവാനോ, തൊട്ടറിയുവാനോ,
മണക്കുവാനോ പറ്റാത്ത വിഷമാണെന്ന് പ്രസ്താവിച്ച് ഏവരെയും
പേടിപ്പെടുത്തുവാനാണ് ബിഡ്വായി ശ്രമിക്കുന്നത്.
അതൊന്നും റേഡിയോ ആക്ടീവത വൈദ്യത്തിനും വ്യാവസായി
കാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നതിന് തടസ്സമാവാറില്ലെ
ന്നത് അദ്ദേഹം സൗകര്യപൂർവം മറക്കുന്നു. കൃത്യമായി അളക്കുവാൻ
കഴിയുന്നതിനാൽ തെറ്റാതെ നിയന്ത്രിക്കാൻ കഴിയുമെന്നത്
അതിന്റെ പ്രത്യേകതയാണ്.
ആ റിയാക്ടറുകൾ കമ്മീഷൻ ചെയ്ത് പ്രവർത്തനം നടത്താനുള്ള
മുഹൂർത്തം ആസന്നമാണല്ലോ. സാങ്കേതികവിദ്യയുടെ
മേന്മയേറിയ ഈ സൃഷ്ടി പ്രാവർത്തികമാക്കുന്നതോടെ, അതി
നായി യത്‌നിച്ച നമ്മുടെ എഞ്ചിനീയർമാരും മറ്റു വിദഗ്ദ്ധരും അത്യാധുനികമായ
ആണവ സാങ്കേതികവിദ്യ സ്വായത്തമാക്കി, 3 തലമുറയിലെ
റിയാക്ടറുകളുടെ ലോകത്തിലേക്ക് നമ്മെ സ്വാഗതം
ചെയ്യാനുതകുന്ന മികച്ച കഴിവ് തെളിയിക്കുന്നതാണ്.
(ഡോ. കെ.എസ്. പാർത്ഥസാരഥി, അഋആെയുടെ മുൻ സെക്രട്ട
റിയാണ്. ആണവ സുരക്ഷയിലുള്ള അദ്ദേഹത്തിന്റെ നൈപുണ്യം
അന്താരാഷ്ട്ര തലങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ബ്രിട്ടനിലും അമേരി
ക്കയിലും ഉന്നതതല ഗവേഷണം നടത്തിയിരുന്നു. ഗവേഷണ
പ്രബന്ധങ്ങൾക്കു പുറമെ കുറെയേറെ വിദഗ്ദ്ധ ലേഖനങ്ങളും
പത്രക്കുറിപ്പുകളും പ്രസിദ്ധപ്പെടുത്തിയത് ഈയിടെ പുസ്തകരൂപ
ത്തിൽ പ്രസാധനം ചെയ്തിട്ടുണ്ട്)
തർജമ ചെയ്തത്: ഡോക്ടർ പി.വി. നാരായണൻ നായർ –
ഭാഭാ അണുഗവേഷണകേന്ദ്രത്തിൽ ശാസ്ര്തജ്ഞനായിരുന്നു. ജർ
മനിയിലും അമേരിക്കയിലും ഗവേഷണം നടത്തിയിട്ടുണ്ട്.
നൂറോളം ഗവേഷണ പ്രബന്ധങ്ങളും മലയാളത്തിൽ ചില ശാസ്ര്ത
ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.