ലോകമെമ്പാടും ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടികളും അടി
സ്ഥാനപരമായ പരിവർത്തനങ്ങൾക്ക് വിധേയമായി ജനാധി
പത്യ പാർട്ടികളോ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളോ
ആയി അതിജീവിക്കാൻ ശ്രമിക്കുന്നവയാണ്. ഈ പ്രക്രിയയിൽ
പലതും അപ്രത്യക്ഷമാവുകയും ചെയ്തു. ഇന്ത്യയിലാവട്ടെ, തെരഞ്ഞെടുപ്പു
പാർട്ടികളായി മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടികളും
നക്സലൈറ്റ് ഗ്രൂപ്പുകളും ഇപ്പോഴും സായുധസമരം തുടരുന്ന
മാവോയിസ്റ്റ് ഗ്രൂപ്പുകളുമൊക്കെ യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുകളായ
തൊഴിലാളിവർഗ സർവാധിപത്യ ലക്ഷ്യവും ലെനി
നിസ്റ്റ് സംഘടനാശൈലിയുമെല്ലാം കൈവിടാതെ നിലനിർ
ത്താൻ കിണഞ്ഞു ശ്രമിക്കുന്നവരാണ്. എന്തു പ്രത്യയശാസ്ര്ത
വും പ്രചരിപ്പിക്കാനും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതു
മുതൽ ആയുധസമരം നടത്തുന്നതു വരെ ഏതുതരം പ്രവർത്ത
നങ്ങളിലേർപ്പെടാനും അവസരം ലഭിക്കുന്ന ഏറെ വിശാല
സ്വഭാവമുള്ള ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ
യിൽ എല്ലാവിധ പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടു നിൽ
ക്കുകയാണ് ഇന്ത്യയിലെ എല്ലാ വിഭാഗം കമ്മ്യൂണിസ്റ്റുകാരും.
പക്വത നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ മതേതര, ജനാധിപത്യ,
ഫെഡറൽ വ്യവസ്ഥയുമായി ഏറ്റുമുട്ടിയാണ് എല്ലാത്തരം കമ്മ്യൂണിസ്റ്റ്
പരീക്ഷണങ്ങളും പരാജയപ്പെട്ടതെനന്നും കാണേണ്ടതു
ണ്ട്.
1951ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തെലുങ്കാനാ സായുധസമരം
അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തുട
ങ്ങിയിട്ട് ഇപ്പോൾ 63 വർഷമായി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ
കമ്മ്യൂണിസ്റ്റുകാർ നേരിട്ട വൻ പരാജയത്തിന്റെ
പശ്ചാത്തലത്തിൽ, ഈ ദീർഘകാലാനുഭവങ്ങൾ ഗൗരവപൂ
ർവം വിലയിരുത്തേണ്ടത് ആവശ്യമാണ്. 1950കളിൽ അവിഭക്ത
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഖിലേന്ത്യാതലത്തിൽ 9 ശതമാന
ത്തിൽ താഴെ വോട്ടാണ് ലഭിച്ചത്. 30ൽ താഴെ സീറ്റുകളും.
പക്ഷെ, കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ഒറ്റ
ക്കക്ഷിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. പിളർപ്പിനുശേഷം രണ്ടു
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കു കൂടി 9 ശതമാനത്തിൽ താഴെ വോട്ടു
മാത്രമേ കിട്ടിയുള്ളൂ. ചില തെരഞ്ഞെടുപ്പുകളിൽ രണ്ടു പാർട്ടിക
ൾക്കും കൂടി 7 ശതമാനവും 6 ശതമാനവുമൊക്കെ കിട്ടിയിട്ടുമു
ണ്ട്. അവസാനം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടു പാർട്ടിക
ൾക്കും കൂടി കിട്ടിയത് 4 ശതമാനം (3.2+0.8) വോട്ടാണ്. ഇന്ത്യ
യിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തുട
ങ്ങിയിട്ട് അറുപതു വർഷം കഴിഞ്ഞു. ഇപ്പോൾ വെറും 4 ശതമാനം
വോട്ടിൽ എത്തിനിൽക്കുന്ന ഒരു പ്രസ്ഥാനത്തിന്, ഇന്ത്യ
യിലേതുപോലത്തെ ബൃഹത്തായ ഒരു ജനാധിപത്യക്രമത്തിൽ
എന്തു പങ്കാണ് വഹിക്കാനാവുക എന്ന ചോദ്യം പ്രസക്തമാണ്.
ഒരുപക്ഷെ, അടുത്ത തെരഞ്ഞെടുപ്പുകളിൽ സ്ഥിതി അല്പം
മെച്ചപ്പെട്ടേക്കാം. അപ്പോഴും ഈ ചോദ്യം പ്രസക്തമായിത്തന്നെ
തുടരും. എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ ഈ അവസ്ഥയി
ലെത്തിയത് എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഏറെ വിശാലവും ബഹുസ്വരവുമായ ഇന്ത്യയിലേതുപോലെ
ഒരു ജനാധിപത്യ സമ്പ്രദായവുമായി പൊരുത്തപ്പെടാൻ
ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെലു
ങ്കാനാ സായുധസമരത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടു
പ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ അത് താത്കാലികവും
അടവുപരവും മാത്രമായ സമീപനമാണെന്നും തങ്ങൾ വിപ്ലവപാർട്ടിയായി
തുടരുമെന്നും അണികളെയും ജനങ്ങളെയും ശല്യ
പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പാർലമെന്ററി ജനാധിപത്യ
ത്തിൽ വിപ്ലവപ്രവർത്തനങ്ങൾക്ക് സാദ്ധ്യതയില്ലാത്തതുകൊ
ണ്ട്, പാർലമെന്റേതര സമരങ്ങൾ എന്ന ഓമനപ്പേരിട്ട് പല രീതി
യിലുള്ള അക്രമസമരങ്ങൾ തുടർന്നുപോരുകയും ചെയ്തു. പാർ
ലമെന്ററി ജനാധിപത്യത്തെ ‘ബൂർഷ്വാ ജനാധിപത്യ’മെന്ന് അവഹേളനപരമായി
മുദ്ര കുത്തി, അതിനെ സംരക്ഷിക്കേണ്ട
ബാദ്ധ്യത തങ്ങൾക്കില്ലെന്ന് അണികളെയും ജനങ്ങളെയും
ബോദ്ധ്യപ്പെടുത്തിപ്പോരുകയും ചെയ്തു. തൊഴിലാളിവർഗ സർ
വാധിപത്യം അഥവാ ഏകപാർട്ടി സ്വേച്ഛാധിപത്യം തങ്ങളുടെ
അന്തിമ ലൻക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു പാർട്ടിക്ക് മറ്റു
രാഷ്ട്രീയ പാർട്ടികളോടും പാർട്ടിക്കാരല്ലാത്ത ജനങ്ങളോടും
സഹിഷ്ണുത പുലർത്താനാവില്ല. ഏകപാർട്ടി സ്വേച്ഛാധിപത്യം
ലക്ഷ്യമാക്കുന്ന ഒരു പാർട്ടിക്ക്, പാർട്ടിപ്രവർത്തകരെ കൊലപാതക
രാഷ്ട്രീയത്തിലേക്ക് നയിക്കുക എളുപ്പമാണ്. വിപ്ലവ
ത്തിന്റെ ശത്രുക്കളെ വകവരുത്തുന്നത് വിപ്ലവപ്രവർത്തനമായി
ട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ടി.പി. ചന്ദ്രശേഖരൻ വധമുൾ
പ്പെടെ കേരളത്തിലും പശ്ചിമ ബംഗാളിലുമായി നടന്ന നൂറുകണക്കിന്
രാഷ്ട്രീയ കൊലപാതകങ്ങളക്ക് പിന്നിൽ പ്രവർത്തി
ച്ചത് ഈ രാഷ്ട്രീയമാണ്. അത് കമ്മ്യൂണിസ്റ്റുകാരെ ജനങ്ങളിൽ
നിനന്ന് അകറ്റി എന്നത് മറ്റൊരു കാര്യം.
സംസ്ഥാനതലത്തിൽ അധികാരം ലഭിച്ചിടങ്ങളിൽ കമ്മ്യൂണിസ്റ്റ്
പാർട്ടികൾ അധികാരിവർഗ പാർട്ടികളായി മാറിയതിന്
പിന്നിൽ പ്രവർത്തിച്ചതും മേല്പറഞ്ഞ രാഷ്ട്രീയമാണ്. പശ്ചിമ
ബംഗാളിൽ 35 കൊല്ലം ആരും ചോദ്യം ചെയ്യാനില്ലാതെ ഭരിച്ച
പ്പോൾ പ്രാദേശികതല നേതാക്കൾ അധികാരിവർഗമായി മാറി.
ജനശത്രുക്കളുടെ സ്വഭാവം കൈവരിച്ച ഈ പുതിയ അധികാരി
വർഗത്തിനെതിരായി ജനങ്ങൾ ആരംഭ;ിച്ച കലാപമാണ് തൃണമൂൽ
കോൺഗ്രസിന്റെ വളർച്ചയിലേക്ക് നയിച്ചത്. കേരളത്തി
ലേതിനേക്കാൾ അധികം മുസ്ലിങ്ങളുള്ള പ. ബംഗാളിൽ ദീർഘകാല
കമ്മ്യൂണിസ്റ്റ് ഭരണത്തിനുശേഷവും അവരുടെ അവസ്ഥ
ദളിതരേക്കാൾ മോശമാണെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് തെളി
യിക്കുന്നു. തൃണമൂൽ കോൺഗ്രസിലേക്കുള്ള മുസ്ലിങ്ങളുടെ
ഒഴുക്കും ഇത്തവണ ഏറെക്കുറെ പൂർത്തിയായി എന്നു കാണാം.
കമ്മ്യൂണിസ്റ്റുകാരുടെ ഉറച്ച സാമൂഹ്യാടിത്തറയായിരുന്ന ദളിത്,
പിന്നോക്ക വിഭാഗങ്ങളിലെ ഗണ്യമായ ഒരു വിഭാഗം ഇത്തവണ
ബി.ജെ.പിയിലേക്ക് മാറിയിട്ടുണ്ടെന്ന് വോട്ടിന്റെ കണക്കുകൾ
കാണിക്കുന്നു. പ. ബംഗാളിൽ ബി.ജെ.പിക്കു കിട്ടിയ അധികവോട്ട്
അതേപടി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടതായി കാണാം.
ഈ അധികാരിവർഗ സ്വഭാവം കേരളത്തിലും കാണാം.
ബംഗാളിലെപ്പോലെ അത്ര രൂക്ഷമായിട്ടില്ലെന്നു മാത്രം.
ബംഗാൾ മോഡൽ നടപ്പിലാക്കാൻ ശ്രമിച്ച വടക്കൻ മലബാറിൽ
ഈ പ്രവണത പ്രകടമായി കാണാം. പണ്ട് ജനസേവകരായി
രുന്ന പ്രാദേശിക നേതാക്കൾ ഇപ്പോൾ അധികാരികളുടെ
ശൈലിയിലാണ് ജനങ്ങളോട് പെരുമാറുന്നത്. സംസ്ഥാനാധി
കാരം കയ്യിലില്ലാത്തപ്പോഴും വിവിധ അധികാരമേഖലകളിൽ
സ്വാധീനമുള്ളതുകൊണ്ട് അധികാരിവർഗസ്വഭാവത്തിന് വലിയ
മാറ്റം വരുന്നില്ല. ജനസേവകരായിരുന്നവർ അധികാരിവർഗമായി
മാറുമ്പോൾ ജനങ്ങൾ അകന്നുപോകുന്നത് സ്വാഭാവികം
മാത്രം.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ തൊഴിലാളിവർഗത്തിനും അദ്ധ്വാനി
ക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന
ധാരണയും അനുഭവങ്ങളിലൂടെ വ്യാപകമായി തിരുത്ത
പ്പെട്ടുകഴിഞ്ഞു. കേരളത്തിലെ സംഘടിത തൊഴിലാളിവർഗം
ഒടടപപട ഏഴഫസ 2014 ഛടളളണറ 11 2
എന്ന് പറയുന്നവർ ഏതാണ്ട് 15 ലക്ഷത്തിൽ താഴെയേ വരൂ.
അതിൽതന്നെ അഞ്ചര ലക്ഷം സർക്കാർജീവനക്കാരും അദ്ധ്യാപകരുമാണ്.
എന്നാൽ കേരളത്തിൽ അന്യസംസ്ഥാന തൊഴി
ലാളികളെ കൂടാതെ 50 ലക്ഷത്തിലധികം പേർ അസംഘടിതരായും
തൊഴിലവകാശങ്ങളില്ലാതെയും തുച്ഛവരുമാനക്കാരായും
തൊഴിലെടുക്കുന്നുട്. ചെറുകിട കച്ചവട സ്ഥാപനങ്ങൾ മുതൽ
സൂപ്പർ മാർക്കറ്റുകൾ വരെയുള്ള വ്യാപാരസ്ഥാപനങ്ങൾ,
ചെറുതും വലുതുമായ ഹോട്ടലുകൾ, ആശുപത്രികൾ, തിയേറ്റ
റുകൾ, അൺ എയ്ഡഡ് – സ്വാശ്രയ സ്കൂളുകൾ, കോളേജുകൾ
തുടങ്ങിയവയിലെ തൊഴിലാളികളും സ്വകാര്യസ്ഥാപന
ങ്ങളിലെ ഓഫീസ് ജീവനക്കാർ, ഡ്രൈവർമാർ തുടങ്ങിയവരുമെല്ലാം
ഇതിൽ പെടും. ഇവരുടെ മാസവരുമാനം 2000 രൂപ
മുതൽ 7000 രൂപ വരെ മാത്രമാണ്. വലിയ നഗരങ്ങളിൽ മാത്രം
ഇത് 10000 വരെ എത്താം – ഒരു ചെറുവിഭാഗത്തിന്. നിർമാണമേഖലയിലെ
25 ലക്ഷത്തോളം തൊഴിലാളികളിൽ 500 ക മുതൽ
800 ക വരെ ദിവസക്കൂലി വാങ്ങുന്നവരിൽ 75 ശതമാനവും
അന്യസംസ്ഥാന തൊഴിലാളികളാണ്. മലയാളികൾ കായികാ
ദ്ധ്വാന തൊഴിലുകളിൽ ഏർപ്പെടാൻ തയ്യാറാവുന്നില്ലെന്നതാണ്
കാരണം. മേല്പറഞ്ഞ അസംഘടിതരായ തുച്ഛവരുമാനക്കാരെ
സംഘടിപ്പിക്കാൻ ഇടതു വലതു ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും
കീഴിലുള്ള വ്യവസ്ഥാപിത യൂണിയനുകൾ
തയ്യാറാവുന്നില്ല. അവർക്കതിന് കഴിയാഞ്ഞിട്ടല്ല. തുച്ഛവരുമാന
ക്കാരെ സംഘടിപ്പിച്ചതുകൊണ്ട് സാമ്പത്തികനേട്ടമില്ല എന്ന്
കരുതുന്നതുകൊണ്ടാവാം ഇതെന്നും വ്യാഖ്യാനിക്കാം. പക്ഷെ,
യഥാർത്ഥ പ്രശ്നം മേല്പറഞ്ഞ തുച്ഛവരുമാനക്കാരെല്ലാം തൊഴി
ലെടുക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾ എല്ലാ രാഷ്ട്രീയപാർട്ടി
കളുടെയും വരുമാന സ്രോതസുകളാണ് എന്നതാണ്. തൊഴിലാളികളുടെ
പക്ഷം ചേർന്ന് വരുമാന സ്രോതസുകളെല്ലാം നഷ്ട
പ്പെടുത്താൻ കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടി
കൾ തയ്യാറല്ലെന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ
വർഗസ്വഭാവത്തിൽ ഉണ്ടായിട്ടുള്ള മാറ്റത്തിന്റെ ഏറ്റവും വലിയ
നിദർശനമാണിത്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന തൊഴിലാളികൾക്കും
കമ്മ്യൂണിസ്റ്റ് പാർട്ടികളോട് കൂറു പുലർത്തേണ്ട
കാര്യമില്ലെന്ന് ചുരുക്കം.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് മോദി
സർക്കാർ അധികാരത്തിൽ വന്നതോടെ, ഇന്ത്യൻ മതേതര ജനാധിപത്യ
വ്യവസ്ഥ അഭൂതപൂർവമായ വെല്ലുവിളിയെയാണ് നേരി
ടുന്നത്. കോർപറേറ്റ് വികസന പരിവേഷവുമായി രംഗപ്രവേശനം
ചെയ്തിട്ടുള്ള മോദിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ നേരിടാൻ
കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും പതിവുരീതികൾ
പ്രയോജനം ചെയ്യില്ല. മതാധിഷ്ഠിത രാഷ്ട്രീയത്തിൽ അന്തർലീ
നമായ ഫാസിസ്റ്റ് ഭീഷണിയെ നേരിടാൻ കമ്മ്യൂണിസ്റ്റ് ഫാസി
സത്തിന് കഴിയില്ല. രാഷ്ട്രീയവും ഭരണവും പൂർണമായും സുതാര്യമാക്കാനാവുന്ന
പുതിയ ജനാധിപത്യ രാഷ്ട്രീയത്തിനു മാത്രമേ
ഈ വെല്ലുവിളി നേരിടാനാവൂ. ആം ആദ്മി പാർട്ടിയും സിവിൽ
സമൂഹ പ്രസ്ഥാനവുമെല്ലാം തുടങ്ങിവച്ച രാഷ്ട്രീയ പരീക്ഷണ
ത്തിന്റെ ദിശയിലുള്ള പുതിയ രാഷ്ട്രീയമാണ് ഇന്ന് മോദിരാഷ്ട്രീ
യത്തിന് ബദലായി ഉയർന്നുവരേണ്ടത്.
കമ്മ്യൂണിസ്റ്റുകാർക്ക് ഈ ബദൽ ജനാധിപത്യ രാഷ്ട്രീയ
ത്തിന്റെ അടുത്തൊന്നും എത്താനാവുന്ന അവസ്ഥയില്ല. പ്രതി
പക്ഷ ബഹുമാനവും സഹിഷ്ണുതയുമുള്ള ഒരു സാധാരണ
ജനാധിപത്യ പാർട്ടി ആവാൻ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ
തങ്ങളുടെ പാർട്ടി സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്ന രാഷ്ട്രീ
യപദ്ധതികളും ഗൂഢാലോചനപരമായ പ്രവർത്തനശൈലിയും
കയ്യൊഴിയേണ്ടതുണ്ട്. ഈ പ്രാഥമിക കടമ്പ കടക്കാൻതന്നെ
ഇന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് കഴിയില്ല. ഈ
കടമ്പ കടന്നാൽ മാത്രമേ രാഷ്ട്രീയപ്രവർത്തനവും ഭരണവും
സുതാര്യമാക്കാൻ കഴിയുംവിധമുള്ള രാഷ്ട്രീയവീക്ഷണവും പ്രവ
ർത്തനശൈലിയും കണ്ടെത്തി അതിനനുസൃതമായ സ്വയംതി
രുത്തലുകൾ വരുത്താനാവൂ. ഇത് സാദ്ധ്യമാവണമെങ്കിൽ ആശയപരവും
രാഷ്ട്രീയവുമായ പുതിയ തീരുമാനങ്ങളെടുത്ത് അണി
കളെ ബോദ്ധ്യപ്പെടുത്താൻ കഴിവും ധീരതയുമുള്ള നേതൃത്വം
ഉണ്ടാകണം. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതൃനിരയിൽ ഈ
വെല്ലുവിളി നേരിടാൻ കഴിവുള്ളവരെ കാണാനില്ല. സമീപഭാവി
യിലൊന്നും അത്തരം നേതൃത്വം വളർന്നുവരുമെനന്ന് കരുതാനുമാവില്ല.
രണ്ടുമൂന്നു സംസ്ഥാനങ്ങളിലെങ്കിലും അധികാര
പാർട്ടി ആവാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കമ്മ്യൂണിസ്റ്റ്
പാർട്ടികൾ കുറച്ചു കാലം കൂടി പിടിച്ചുനിന്നേക്കാം.